മോഹൻലാലിന്റെ ചിത്രങ്ങളിൽ ഏറെ ആരാധകരുള്ള ചിത്രമാണ് സ്‌ഫടികം. ചിത്രത്തിന്റെ റീറിലീസ് ഉണ്ടാവും എന്ന വാർത്ത പുറത്തു വന്നത് മുതൽ ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകർ. ഇനി ഏതാനും ദിവസങ്ങൾ മാത്രമാണ് കാത്തിരിപ്പ് വേണ്ടി വരിക.
സ്ഫടികത്തിലെ കഥാപാത്രങ്ങളെയും സംഭാഷണങ്ങളെയും പോലെ തന്നെ ഏറെ ശ്രദ്ധേയമാണ് ചിത്രത്തിലെ ഏഴിമലപ്പൂഞ്ചോല എന്ന ഗാനം. ഒരുകാലത്ത് മലയാളികളുടെ ഹരമായി മാറിയ ഗാനത്തിന്റെ പുതിയ വെർഷൻ ആണ് ഇപ്പോൾ അണിയറ പ്രവർത്തകർ പുറത്തിറക്കിയിരിക്കുന്നത്.
പുനർ ഭാവന ചെയ്ത 'ഏഴിമലപ്പൂഞ്ചോല' ഗാനത്തിനായി കെ എസ് ചിത്രയും മോഹൻലാലും വീണ്ടും ഒന്നിച്ച് പാടുന്ന വീഡിയോ ആണ് പുറത്തു വന്നിരിക്കുന്നത്. എസ് പി വെങ്കടേഷിന്റെ സംഗീതത്തിന് വരികൾ എഴുതിയിരിക്കുന്നത് പി ഭാസ്കരൻ മാസ്റ്റർ ആണ്. ചിത്രയും മോഹൻലാലും ചേർന്ന് തന്നെയാണ് പഴയ ഗാനവും ആലപിച്ചിരിക്കുന്നത്. ഫെബ്രുവരി 9നാണ് സ്ഫടികം 4കെ വെര്‍ഷന്‍ തിയറ്ററുകളില്‍ എത്തുക.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്