എംടി വാസുദേവൻ നായരുടെ കഥകളെ അടിസ്ഥാനമാക്കി മമ്മൂട്ടിയും മോഹൻലാലും ഒരുമിക്കുന്ന മലയാളം ആന്തോളജി നെറ്റ്ഫ്ലിക്സ് ഉപേക്ഷിച്ചു 

JUNE 1, 2023, 3:09 PM

എംടി വാസുദേവൻ നായരുടെ കഥകളെ അടിസ്ഥാനമാക്കി മമ്മൂട്ടി, മോഹൻലാല്‍, ഫഹദ് ഫാസില്‍, ആസിഫ് അലി തുടങ്ങിയ സൂപ്പര്‍താരങ്ങൾ അഭിനയിക്കുന്ന മലയാളം ആന്തോളജി, ഒടിടി പ്ലാറ്റ്‌ഫോമും നിര്‍മ്മാതാക്കളും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങള്‍ കാരണം അനിശ്ചിതത്വത്തിലായതായി എന്ന് റിപ്പോർട്ട്.

തമിഴിലും തെലുങ്കിലും നവരസ, പിറ്റ കാതലു എന്നിവയ്ക്ക് ശേഷം നെറ്റ്ഫ്ലിക്‌സിന്റെ ആദ്യ മലയാളം ആന്തോളജി ആയിരിക്കുമെന്ന് കരുതിയിരുന്ന പ്രോജക്റ്റ് ആണ് ഇപ്പോൾ ഉപേക്ഷിച്ചു എന്ന വാർത്ത പുറത്തു വരുന്നത്.

2021 ല്‍ സംവിധായകൻ സന്തോഷ് ശിവൻ പ്രശസ്ത സാഹിത്യകാരൻ എം ടി വാസുദേവൻ നായരുടെ കഥകളെ ആസ്പദമാക്കിയുള്ള സമാഹാരത്തില്‍ നിന്നും 9 ഭാഗങ്ങള്‍ ആയി ആണ് ചിത്രം ഒരുക്കാനിരുന്നത്. ഇപ്പോള്‍, നെറ്റ്ഫ്ലിക്സ് പ്രോജക്റ്റ് സ്ട്രീം ചെയ്യുന്നില്ലെന്നാണ് റിപ്പോര്‍ട്ട്.

vachakam
vachakam
vachakam

പ്രാരംഭ പദ്ധതിയില്‍, ബജറ്റ് അംഗീകരിക്കുമ്പോള്‍, പദ്ധതിയുടെ ഭാഗമായി മമ്മൂട്ടി, മോഹൻലാല്‍, ഫഹദ് ഫാസില്‍ എന്നിവര്‍ ഇല്ലായിരുന്നു. എന്നാൽ അവരുടെ സെഗ്‌മെന്റുകള്‍ പിന്നീട് ചേര്‍ക്കുകയായിരുന്നു. ഇത് നിര്‍മ്മാതാക്കളും നെറ്റ്ഫ്ലിക്സും തമ്മില്‍ ഉള്ള ആദ്യ കരാറിനേക്കാൾ ഉയർന്ന ബജറ്റ് ആയി എന്നും ഇതാണ് പ്രൊജക്റ്റ് ഉപേക്ഷിക്കാൻ കാരണമായത് എന്നുമാണ് പുറത്തു വരുന്ന റിപ്പോർട്ട്.


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam