ഇന്ത്യയിലെ പുരുഷന്മാര്‍ കാപട്യമുള്ളവര്‍, വിദേശീയര്‍ അങ്ങനെയല്ല

JUNE 22, 2022, 8:56 AM

ഡേറ്റിംഗിനെ കുറിച്ചുള്ള കരൺ ജോഹറിന്റെ ചോദ്യത്തിന് നടി പ്രിയങ്ക ചോപ്ര നൽകിയ മറുപടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

ഇന്ത്യയിലെ പുരുഷന്മാരെയും വിദേശത്തുള്ള പുരുഷന്മാരെയുകുറിച്ചുള്ള  പ്രിയങ്ക ചോപ്രയുടെ വാക്കുകള്‍ വീണ്ടും കുത്തിപ്പൊക്കിയിരിക്കുകയാണ് ആരാധകര്‍. 

 ‘ഇവിടെയുള്ളവര്‍ കാപട്യമുള്ളവരാണ്. അവിടെയുള്ളവര്‍ നേരിട്ട് ചോദിക്കും. നാളെ ഞാന്‍ ഫ്രീയാണ്. രാത്രി ഭക്ഷണം കഴിക്കാന്‍ പോയാലോ എന്ന്’ നടി പറയുന്നു. അതേ സമയം വിദേശത്ത് നിന്നും വിവാഹിതയായ പ്രിയങ്ക സന്തുഷ്ട ദാമ്പത്യ ജീവിതം നയിക്കുകയാണിപ്പോള്‍.

vachakam
vachakam
vachakam

അതിനൊപ്പം ബോളിവുഡ് താരങ്ങളെ കുറിച്ച് ഗോസിപ്പുകളൊന്നും പറയാത്തതിനെ പറ്റിയും പ്രിയങ്കയോട് കരണ്‍ ചോദിച്ചിരുന്നു. ‘ഞാന്‍ ബോളിവുഡ് താരങ്ങളെ പറ്റി ഒന്നും പറയാത്തതിന് കാരണമുണ്ട്. അതെന്റെ അമ്മയ്ക്ക് വെറുപ്പുള്ള കാര്യമാണ്. ഞാന്‍ നിങ്ങളോട് ഒരുപാട് ഗോസിപ്പുകള്‍ പറഞ്ഞാല്‍ നിങ്ങള്‍ക്ക് എന്നോട് ഒന്നും പറയാനുണ്ടാവില്ലല്ലോ എന്നാണ് നടി തിരിച്ച് ചോദിച്ചത്.

കരണ്‍ ജോഹര്‍ അവതാരകനായിട്ടെത്തുന്ന വിവാദ ചാറ്റ് ഷോ കോഫി വിത്ത് കരണിലായിരുന്നു പ്രിയങ്ക തന്റെ അഭിപ്രായം പങ്കുവെച്ചത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam