ഇന്ത്യയുടെ മിസിസ് യൂണിവേഴ്സ് 2023 മത്സരാർത്ഥിയായ അപൂർവ റായ് എല്ലാ സ്ത്രീകൾക്കും മാതൃക ആക്കാവുന്ന വ്യക്തിത്വത്തിന് ഉടമയാണ്. ഒരു ബിസിനസ്സ് വനിതയും പ്രൊഫഷണൽ മോഡലുമായ അപൂർവ 3 വയസ്സുള്ള മകന്റെ അമ്മയുമാണ്.
ഉടൻ ആരംഭിക്കുന്ന മിസിസ് യൂണിവേഴ്സ് 2023 മത്സരത്തിൽ പങ്കെടുക്കാൻ ഇന്ത്യയെ പ്രതിനീധികരിച്ചു മത്സരിക്കുന്നത് അപൂർവ റായ് ആണ്. ഇതിനായി അപൂർവ ഇപ്പോൾ ബൾഗേറിയയിലേക്ക് പോയിരിക്കുകയാണ്.
2022-ൽ, മിസിസ് സൗത്ത് പസഫിക് ഏഷ്യ യൂണിവേഴ്‌സ് 2022 എന്ന പദവിയും നേടിയിട്ടുണ്ട് അപൂർവ. ബംഗളൂരു നിവാസിയായ അപൂർവ റായ്ക്ക് ഒരു ബിസിനസ്സ് വനിത എന്ന നിലയിൽ, സ്വന്തമായി സ്‌കിൻ കെയർ കോസ്‌മെറ്റോളജിക്കൽ ക്ലിനിക്കുണ്ട്. ഇന്ന് അപൂർവ നിരവധി സ്ത്രീകൾക്ക് പ്രചോദനമാണ്. സ്വപ്നം കാണുക മാത്രമല്ല അവർ സ്വപ്നങ്ങൾ നിറവേറ്റാൻ കഠിനാധ്വാനം ചെയ്യുകയും ചെയ്യുന്നു.
താൻ കൂടുതൽ സ്ത്രീകളെ പ്രചോദിപ്പിക്കാൻ ആഗ്രഹിക്കുന്നു എന്നും സ്ത്രീകൾ സ്വയം വിശ്വസിക്കണമെന്നും അപൂർവ പറയുന്നു. എല്ലാ അമ്മമാർക്കും അപൂർവ റായ് ഒരു പ്രചോദനമാണെന്ന് പറഞ്ഞാൽ തെറ്റില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്