കുടുംബത്തിന്റെയും വേദന മാനിക്കണം; ദയവായി തെറ്റായ വാർത്തകൾ പുറത്തുവിടരുത്

JULY 1, 2022, 8:13 PM

ഭർത്താവ് വിദ്യാസാഗറിന്റെ മരണത്തെക്കുറിച്ച് തെറ്റായ വാർത്തകൾ പങ്കുവെക്കരുത് എന്ന് നടി മീന. തന്റെയും കുടുംബത്തിന്റെയും വേദന മാനിക്കണം എന്ന് നടി മാധ്യമങ്ങളോട് അപേക്ഷിച്ചു.ദുരവസ്ഥയിൽ തങ്ങളോടൊപ്പം നിന്ന എല്ലാവർക്കും മീന നന്ദി പറയുകയും ചെയ്തു.

മീനയുടെ വാക്കുകൾ:

എന്റെ പ്രിയപ്പെട്ട ഭർത്താവ് വിദ്യാസാഗറിന്റെ വിയോഗത്തിന്റെ വേദന താങ്ങാവുന്നതിനും അപ്പുറമാണ്. ഈ അവസ്ഥയിൽ ഞങ്ങളുടെ സ്വകാര്യതയും വേദനയും മാനിക്കണം എന്ന് എല്ലാ മാധ്യമങ്ങളോടും അപേക്ഷിക്കുന്നു. ദയവായി വിഷയത്തിൽ തെറ്റായ വിവരങ്ങൾ പങ്കുവെക്കരുത്.

vachakam
vachakam
vachakam

ഈ ദുരവസ്ഥയിൽ എനിക്കും കുടുംബത്തിനുമൊപ്പം നിന്ന എല്ലാവർക്കും ഞാൻ നന്ദി അറിയിക്കുന്നു. ആരോഗ്യപ്രവർത്തകർക്കും മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും രാധാകൃഷ്ണൻ ഐഎഎസിനും സഹപ്രവത്തകർക്കും സുഹൃത്തുകൾക്കും മാധ്യമങ്ങൾക്കും എന്റെ പ്രിയപ്പെട്ട ആരാധകർക്കും ഞാൻ നന്ദി അറിയിക്കുന്നു.

കഴിഞ്ഞ ദിവസമായിരുന്നു വിദ്യാസാഗർ മരണപ്പെട്ടത്. പിന്നാലെ കൊവിഡ് ബാധിച്ചതോടെ ആരോഗ്യസ്ഥിതി വഷളായതിനെ തുടര്‍ന്നാണ് അദ്ദേഹത്തിന്റെ വിയോഗമെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു.

എന്നാല്‍ അവയവം മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്കായി കാത്തിരിക്കുന്നതിനിടെയാണ് വിദ്യാസാഗര്‍ മരിച്ചതെന്നും 95 ദിവസം ആശുപത്രിയില്‍ അബോധാവസ്ഥയില്‍ കഴിയുകയായിരുന്നുവെന്നും തമിഴ്നാട് ആരോഗ്യമന്ത്രി എം. സുബ്രഹ്മണ്യന്‍ അറിയിക്കുകയും ചെയ്തു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam