ഗായിക മഞ്ജരി വിവാഹിതയാകുന്നു; വരൻ ബാല്യകാല സുഹൃത്തായ ജെറിൻ

JUNE 23, 2022, 12:20 PM

മികച്ച ഗാനങ്ങളിലൂടെ പ്രേക്ഷക മനസ്സിൽ ഇടം പിടിച്ച ഗായികയാണ് മഞ്ജരി. ഗായിക വിവാഹിതയാകുന്നു എന്ന വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്. ബാല്യകാല സുഹൃത്തായ ജെറിൻ ആണ് വരൻ. 

നാളെ രാവിലെ തിരുവനന്തപുരത്താണ് വിവാഹം. ചടങ്ങിന് ശേഷം ഗോപിനാഥ് മുതുകാടിന്‍റെ മാജിക് അക്കാഡമിയിലെ ഭിന്നശേഷി വിദ്യാർത്ഥികൾക്കൊപ്പമായിരിക്കും വിരുന്ന് സൽക്കാരം. മസ്ക്കറ്റിലെ സ്കൂളിൽ ഒന്നാം ക്ലാസ് മുതൽ ഒരുമിച്ച് പഠിച്ചവരാണ് ജെറിനും മഞ്ജരിയും. ബംഗ്ലൂരുവിലെ ഒരു സ്വകാര്യ സ്ഥാപനത്തിലെ എച്ച് ആർ മാനേജറും പത്തനംതിട്ട സ്വദേശിയുമാണ് ജെറിൻ.

സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത അച്ചുവിന്റെ അമ്മ എന്ന ചിത്രത്തിലെ താമരക്കുരുവിക്കു തട്ടമിട് എന്ന ഗാനം പാടി ആണ് മഞ്ജരി മലയാള സിനിമാ പിന്നണിഗാനരംഗത്തേക്ക് കടന്നുവരുന്നത്. വ്യത്യസ്തമായ ആലാപന ശൈലിയും ശാസ്ത്രീയ സംഗീതത്തിൽ തികഞ്ഞ അറിവുമുള്ള മഞ്ജരി പിന്നീട് കുറെ ഏറെ നല്ല ഗാനങ്ങൾ മലയാളിക്കു സമ്മാനിക്കുകയുണ്ടായി.

vachakam
vachakam
vachakam

പൊന്മുടി പുഴയോരം - ഒരു ചിരി കണ്ടാൽ, അനന്തഭ്രദ്രം-പിണക്കമാണോ, രസതന്ത്രം- ആറ്റിൻ കരയോരത്തെ, മിന്നാമിന്നിക്കൂട്ടം-കടലോളം വാത്സല്ല്യം തുടങ്ങി നിരവധി ഹിറ്റു ഗാനങ്ങൾക്ക് മഞ്ജരി ശബ്ദം നൽകി. 2004 ലെ മികച്ച ഗായികക്കുള്ള സംസ്ഥാന അവാർഡ് ലഭിച്ചത് മഞ്ജരിക്കാണ്. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam