അവിടെ കിടന്നാല്‍ അഴുക്ക് പറ്റും, പാന്റ് ചുളിയും, മേക്കപ്പ് പോകും എന്ന പ്രശ്‌നമില്ല

FEBRUARY 4, 2023, 10:35 AM

നൻപകൽ നേരത്ത് മയക്കം സിനിമയുടെ ചിത്രീകരണത്തിനിടെ വെറും തറയില്‍ മമ്മൂട്ടി കിടന്നുറങ്ങുന്നൊരു ഫോട്ടോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.

മമ്മൂട്ടിയുടെ പേഴ്സണല്‍ അസിസ്റ്റന്‍റ് ആയ ജോര്‍ജായിരുന്നു ഫോട്ടോ പുറത്തുവിട്ടതും. നിരവധി പേരാണ് ഈ ഫോട്ടോ ഷെയർ ചെയ്യുകയും ലൈക്കടിക്കുകയും ചെയ്തത്. ഇപ്പോഴിതാ ആ ഫോട്ടോയ്ക്ക് പിന്നിൽ എന്താണ് സംഭവിച്ചതെന്ന് പറയുകയാണ് മമ്മൂട്ടി


vachakam
vachakam
vachakam

ക്രിസ്റ്റഫർ എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാ​ഗമായി നടന്ന പ്രസ് മീറ്റിൽ ആയിരുന്നു മമ്മൂട്ടിയുടെ പ്രതികരണം. ‘‘ആ ഫോട്ടോ എപ്പോള്‍ എടുത്തതാണെന്ന് ഓര്‍മയില്ല. ഞാന്‍ അവിടെ കിടക്കുന്ന സീന്‍ സിനിമയിൽ ഉണ്ടെന്ന് തോന്നുന്നു. അവിടെ കിടക്കാന്‍ വലിയ സൗകര്യമൊന്നും ഉണ്ടായിരുന്നില്ല. കിടന്നാല്‍ അഴുക്ക് പറ്റും, പാന്റ് ചുളിയും, മേക്കപ്പ് പോകും എന്നുള്ള പ്രശ്‌നങ്ങളൊന്നുമില്ല.

ആ മുണ്ടും ഷര്‍ട്ടും തന്നെയാണ് സിനിമയില്‍ മുഴുനീളെ ഉള്ളത്. അത് രണ്ട് മൂന്ന് ജോഡിയുണ്ടെന്ന് തോന്നുന്നു. അപ്പോഴത് പിന്നേം പിന്നേം കഴുകിയിടുന്നു. അതുകൊണ്ട് പ്രത്യേകിച്ച് അഴുക്കൊന്നും പറ്റാനില്ല. അതിനകത്ത് ഉള്ള അഴുക്കിനേക്കാള്‍ കൂടുതല്‍ കിടക്കുന്ന സ്ഥലത്തും ഇല്ല. അങ്ങനെ കിടന്നതാണ് ഞാന്‍.

സിനിമയില്‍ അമ്പലത്തിന് മുന്നില്‍ സാഷ്ടാംഗം പ്രണമിക്കുന്ന ഒരു സീനുണ്ട്. അത് കഴിഞ്ഞിട്ടുള്ള ഷോട്ടിന് മുമ്പ് അവിടെ കിടന്ന് ഒന്ന് കണ്ണടച്ചെന്നെ ഒള്ളൂ. അതാണ് സത്യം. അതിന്റെ പുറകില്‍ വേറെ കഥയൊന്നും ഇല്ല’’, എന്നായിരുന്നു മമ്മൂട്ടി പറഞ്ഞത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam