മലയാളികളുടെ പ്രിയ താരദമ്പതികളാണ് ജയറാമും പാര്‍വതിയും. തന്റെ പ്രണയത്തെക്കുറിച്ച് കാളിദാസ് അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. മോഡലും 2021-ലെ ലിവാ മിസ് ദിവാ റണ്ണറപ്പുമായ തരിണി കലിംഗരാണ് കാളിദാസിന്റെ കാമുകി. അതേസമയം മാളവിക കഴിഞ്ഞ ദിവസം ഇൻസ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ഒരു പോസ്റ്റിന് പിന്നാലെയാണ് ആരാധകര്‍ ഇപ്പോള്‍.
കാറില്‍ രണ്ട് പേര്‍ കൈകള്‍ ചേര്‍ത്തിരിക്കുന്ന ചിത്രമാണ് താരപുത്രി ഇൻസ്റ്റഗ്രാം സ്‌റ്റോറിയില്‍ പങ്കുവച്ചിരിക്കുന്നത്. പശ്ചാത്തലമായി ഹിന്ദി പ്രണയ ഗാനവും കേള്‍ക്കാം.
ഇതോടെ സഹോദരന് പിന്നാലെ മാളവികയും പ്രണയത്തിലാണെന്ന രീതിയിലുള്ള ചര്‍ച്ചകളായിരുന്നു സോഷ്യല്‍ മീഡിയ നിറയെ. ഇത്തരം അഭ്യൂഹങ്ങള്‍ക്ക് ആക്കം കൂട്ടുന്ന മറ്റൊരു ചിത്രം കൂടി പങ്കുവച്ചിരിക്കുകയാണ് താരപുത്രി ഇപ്പോള്‍.
മാതാപിതാക്കള്‍ക്കും, സഹോദരനും, തരുണിക്കുമൊപ്പം വിദേശത്ത് അവധിക്കാലം ആഘോഷിക്കുന്ന ചിത്രമാണ് മാളവിക പങ്കുവച്ചത്. ഇക്കൂട്ടത്തില്‍ മുഖം കാണിക്കാത്ത ഒരു യുവാവിനെയും കാണാം.
പോസ്റ്റിന് താഴെ കാളിദാസ് ' അളിയാ' എന്ന് കമന്റിട്ടതോടെ മാളവിക പ്രണയത്തിലാണെന്ന് ഉറപ്പിച്ചിരിക്കുകയാണ് ആരാധകര്‍. 'ചക്കിക്കുട്ടാ' എന്ന് പാര്‍വതിയും പോസ്റ്റിന് കമന്റ് ചെയ്തിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്