കോമ്പ്രമൈസ് ചെയ്യുമോ? തനിക്ക് നേരിടേണ്ടി വന്ന കാസ്റ്റിംഗ് കൗച്ച് അനുഭവങ്ങൾ പങ്കുവച്ചു നടി 

FEBRUARY 4, 2023, 11:59 AM

കാസ്റ്റിംഗ് കൗച്ച് അനുഭവങ്ങൾ താരങ്ങൾ പങ്കുവയ്ക്കുന്നത് ഇപ്പോൾ പതിവാണ്. ഇപ്പോൾ തനിക്ക് നേരിടേണ്ടി വന്ന അനുഭവങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് നടി മാലാ പാര്‍വതി. 

തമിഴ് സിനിമയില്‍ നിന്ന് തനിക്ക് വന്ന ചില ഫോണ്‍ കോളുകളെ കുറിച്ച് ഒരു ചാനൽ  പരിപാടിയിലാണ് നടി മനസ്സുതുറന്നത്. സിനിമയിലെ കാസ്റ്റിങ് കൗച്ചിനെ കുറിച്ചും മറ്റും കേള്‍ക്കുമ്പോള്‍ ഭര്‍ത്താവ് എന്തെങ്കിലും പറയാറുണ്ടോ എന്ന അവതാരകയുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അവര്‍.

‘കുറെ വര്‍ഷം മുന്‍പ് ‘ഇത് എന്ന മായം’ എന്നൊരു തമിഴ് സിനിമയില്‍ അഭിനയിച്ചിരുന്നു. അന്ന് ഞാന്‍ സിനിമയിലേക്ക് വരുന്നതേയുള്ളു. അത് കഴിഞ്ഞ് കുറെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാരൊക്കെ ചെന്നൈയില്‍ നിന്ന് വിളിക്കും. കോമ്പ്രമൈസ് ചെയ്യുമോ, പാക്കേജ് ഉണ്ട്. എന്നൊക്കെ ചോദിച്ച്. ഞങ്ങള്‍ക്ക് ഇത് കോമഡിയാണ് സതീശേട്ടനും എന്റെ കൂടെയിരുന്ന് ചിരിക്കും. ക്യാമറാമാന്‍, സംവിധായകന്‍, നിര്‍മ്മാതാവ്, നടന്‍ ഇവരില്‍ ആരെ വേണമെങ്കിലും സെലക്ട് ചെയ്യാം. അതിന് പൈസ വേറെ. ഇതൊക്കെ കേട്ട് ഞങ്ങള്‍ ചിരിച്ച് മറിയും.

vachakam
vachakam
vachakam

നമ്മുടെ പെണ്‍കുട്ടികളെ എല്ലാം നേരിടാനാണ് പഠിപ്പിക്കേണ്ടത്. കാരണം ഇതുപോലെ ഒരുപാട് കാര്യങ്ങള്‍ വരും. കൂടെ വരുന്നോ എന്ന് ചോദിക്കും, എന്റെ കൂടെ കിടക്കുന്നോ എന്ന് ചോദിക്കും. ഇവരെയൊക്കെ പേടിച്ച് നമ്മള്‍ വീടിനകത്ത് ഇരിക്കേണ്ട കാര്യമില്ല. നോ എന്ന് പറഞ്ഞാല്‍ മതി എന്നാണ് താരം പറഞ്ഞത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam