നടി സാമന്തയോട് ഏറെ ഇഷ്ടമുള്ള ഒരു വ്യക്തി ട്വിറ്ററിലൂടെ ആരെയെങ്കിലും പ്രണയിക്കാനൊരു ശ്രമം നടത്തിക്കൂടെ എന്ന് ചോദിച്ചതിന് സാമന്ത നല്‍കിയിരിക്കുന്ന മറുപടിയാണ് ഏറെ ശ്രദ്ധേയമാകുന്നത്.
സാമന്തയുടെ ഒരു വീഡിയോ അഭിമുഖത്തിലെ ഏതാനും ഭാഗങ്ങള്‍ എഡിറ്റ് ചെയ്ത്, ഓഡിയോയും ചേര്‍ത്ത് അത് പങ്കുവച്ചുകൊണ്ട് സ്നേഹാദരങ്ങളോടെയാണ് 'ഫാൻ' ഈ ചോദ്യം ചോദിച്ചിരിക്കുന്നത്.
തനിക്കിത് ചോദിക്കാനുള്ള അവകാശമില്ലെന്ന് അറിയാം, എങ്കിലും ചോദിക്കുകയാണ് - ആരെയെങ്കിലും ഡേറ്റ് ചെയ്തൂടെ എന്നായിരുന്നു ചോദ്യം. ഈ ട്വീറ്റ് പങ്കുവച്ചുകൊണ്ടാണ് സാമന്ത മറുപടി നല്‍കിയത്.
താങ്കളെ പോലെ മറ്റാര് എന്നെ സ്നേഹിക്കും എന്നായിരുന്നു സ്നേഹത്തെ സൂചിപ്പിക്കാനുള്ള ഇമോജി കൂടി പങ്കുവച്ചുകൊണ്ട് സാമന്ത നല്‍കിയ മറുപടി. മൂന്നര ലക്ഷത്തോളം പേരാണ് താരത്തിന്‍റെ ട്വീറ്റിന് പ്രതികരണമറിയിച്ചിരിക്കുന്നത്.
സാമന്ത 'സിംഗിള്‍' ആയി തുടരുന്നു എന്നത് മാത്രമല്ല അവരുടെ ആരോഗ്യപ്രശ്നങ്ങള്‍ കൂടി കണക്കിലെടുത്താണ് ആരാധകര്‍ പലപ്പോഴും അവരോട് കരുതല്‍ കാണിക്കുന്നത്. സാമന്തയുടെ ട്വീറ്റിന് താഴെ നിരവധി പേരാണ് ലക്ഷങ്ങള്‍ നിങ്ങളെ ആരാധിക്കുന്നു എന്നും 'ലവ് യൂ' എന്നുമെല്ലാം കമന്‍റ് ചെയ്തിരിക്കുന്നത്.
Who will love me like you do 🫶🏻 https://t.co/kTDEaF5xD5
— Samantha (@Samanthaprabhu2) March 26, 2023
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്