ദുൽഖർ സൽമാൻ നായകനായി എത്തുന്ന പുതിയ ചിത്രമാണ് കിംഗ് ഒഫ് കൊത്ത. ചിത്രത്തിന്റെ സെക്കന്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. 2023 ഓണത്തിന് പടം റിലീസ് ചെയ്യുമെന്നാണ് പോസ്റ്റര്‍ സൂചിപ്പിക്കുന്നത്. പ്രശസ്ത സംവിധായകനായ ജോഷിയുടെ മകൻ അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമാണിത് എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.
ദുൽഖർ യു പി 9 0009 എന്ന വാഹനത്തിൽ ചാരി നിൽക്കുന്ന ചിത്രമാണ് പോസ്റ്ററിൽ ഉള്ളത്. പോസ്റ്ററിനോടൊപ്പം തന്റെ ആദ്യ സിനിമ ഇറങ്ങിയിട്ട് 11 വർഷം കഴിഞ്ഞെന്ന് ദുൽഖർ സൽമാൻ ഫേസ്ബുക്കിൽ കുറിച്ചു.
സീ സ്റ്റുഡിയോയുടെ മലയാളത്തിലെ ആദ്യ നിർമ്മാണ സംരംഭമാണ് 'കിംഗ് ഒഫ് കൊത്ത'. അഭിലാഷ് എൻ ചന്ദ്രൻ തിരക്കഥ ഒരുക്കുന്ന ചിത്രത്തിന് നിമീഷ് രവി ആണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലാണ് ചിത്രം ഒരുങ്ങുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്