മുൻ ഭർത്താവ് കാനി വെസ്റ്റ് കിം കർദാഷിയാനുമായി അനുരഞ്ജനത്തിനു ശ്രമിക്കുന്നു

NOVEMBER 25, 2021, 4:01 PM

കിം കർദാഷിയാന്റെ മുൻ ഭർത്താവ് കാനി വെസ്റ്റ് കിം കർദാഷിയാനുമായി അനുരഞ്ജനത്തിനു ശ്രമിക്കുന്നു.അതെ സമയം പീറ്റ് ഡേവിഡ്‌സണുമായുള്ള കിം കർദാഷിയാന്റെ പുതിയ പ്രണയം ചൂടുപിടിക്കുന്നതായി റിപ്പോർട്ടുകൾ ഉണ്ട്. ഇതിനിടയിൽ ആണ് കാനി വെസ്റ്റിന്റെ അനുരഞ്ജന ശ്രമം.

വിവാഹ സമയത്ത് താൻ ചെയ്ത തെറ്റുകളെക്കുറിച്ച് കാനി തുറന്നു പറഞ്ഞിരിക്കുകയാണ് ഇപ്പോൾ.സ്കിഡ് റോവിൽ നടന്ന താങ്ക്സ്ഗിവിംഗ് പരിപാടിയിലെ പ്രസംഗത്തിൽ ആണ് കാനിയുടെ തുറന്നു പറച്ചിൽ. വീട്ടിലേക്ക് മടങ്ങേണ്ടതുണ്ട് എന്ന പരാമർശത്തോടെ ആണ് കാനി വിഷയം സംസാരിച്ചു തുടങ്ങിയത്. 

താൻ കിമ്മിന് ഒരു നല്ല ഭർത്താവല്ലെന്നും "ഭർത്താവെന്ന നിലയിൽ സ്വീകാര്യമല്ലാത്ത കാര്യങ്ങൾ പരസ്യമായി ചെയ്തിട്ടുണ്ടെന്നും" കാനി പ്രസംഗത്തിൽ  സമ്മതിച്ചു. ബന്ധം വീണ്ടെടുക്കാൻ ആഗ്രഹിക്കുന്നു എന്ന രീതിയിൽ ആയിരുന്നു കാനിയുടെ പ്രസംഗം.അതേസമയം അനുരഞ്ജനത്തെക്കുറിച്ച് താരം പ്രതീക്ഷ പ്രകടിപ്പിച്ചില്ല.കിമ്മുമായി വീണ്ടും ഒന്നിക്കാൻ ദൈവം തന്നെ സഹായിക്കുമെന്നും കാനി പറഞ്ഞു.

vachakam
vachakam
vachakam

അതേസമയം സ്എൻഎൽ താരം പീറ്റ് ഡേവിഡ്‌സണുമായുള്ള യാത്രകളെ തുടർന്ന്  കിം വാർത്തകളിൽ ഇടം നേടിയിരുന്നു. സാന്റാ മോണിക്കയിലെ ഒരു അത്താഴത്തിന് ശേഷം ഇരുവരും കൈകോർത്ത് നിൽക്കുന്നതായി വാർത്തകളും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam