ജയ്സാല്‍മീറിലെ സൂര്യാഗഡിൽ കിയാര -സിദ്ധാര്‍ത്ഥ് വിവാഹം 

FEBRUARY 2, 2023, 12:25 PM

ബോളിവുഡ് താരങ്ങളായ കിയാര അദ്വാനിയും സിദ്ധാര്‍ത്ഥ് മല്‍ഹോത്രയും വിവാഹിതരാവുന്നു. ഫെബ്രുവരി 4, 5 തീയതികളിലാണ് വിവാഹം.

രാജസ്ഥാനിലെ ജയ്സാല്‍മീറിലെ സൂര്യാഗഢ് ഹോട്ടലില്‍ വച്ചാണ്  വിവാഹചടങ്ങുകള്‍.മാസങ്ങള്‍ക്കു മുന്‍പു തന്നെ ഇരുവരും പ്രണയത്തിലാണെന്ന് അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. ഏറെനാളുകളായി ഇരുവരും ഒന്നിച്ചാണ്.

എന്നാല്‍ കിയാരയോ സിദ്ധാര്‍ത്ഥോ ഇതുവരെ പ്രണയത്തെ കുറിച്ചോ വിവാഹത്തെ കുറിച്ചോ പബ്ലിക്കായി യാതൊരു തരത്തിലുള്ള പ്രഖ്യാപനവും നടത്തിയിട്ടില്ല.

vachakam
vachakam
vachakam

സിദ്ധാര്‍ത്ഥിന്റെ ഏറ്റവും പുതിയ ചിത്രമായ 'മിഷന്‍ മജ്‌നു'വിന്റെ റിലീസിന് അനുബന്ധിച്ചു നടന്ന പത്രസമ്മേളനത്തിനിടയില്‍ പോലും വിവാഹത്തെ കുറിച്ചുള്ള ചോദ്യങ്ങളില്‍ നിന്നും താരം ഒഴിഞ്ഞുമാറുകയായിരുന്നു.

'താര്‍ മരുഭൂമിയിലേക്കുള്ള ഗേറ്റ്‌വേ' എന്നാണ് ജയ്സാല്‍മീറിലെ സൂര്യാഗഢ് ഹോട്ടല്‍ വിശേഷിപ്പിക്കപ്പെടുന്നത്. 83 മുറികളും മനോഹരമായ രണ്ട് പൂന്തോട്ടങ്ങളും വിശാലമായ മുറ്റങ്ങളും ഇവിടുണ്ട്. എയര്‍ കണക്റ്റിവിറ്റി സൗകര്യവുമുണ്ടെന്നതിനാല്‍ തീം വിവാഹങ്ങളുടെ ഇഷ്ടപ്പെട്ട ലൊക്കേഷനുകളില്‍ ഒന്നാണ് ജയ്‌സാല്‍മീര്‍. 2021-ല്‍, കത്രീന കൈഫും വിക്കി കൗശലും വിവാഹിതരായതും ഇതേ സ്ഥലത്തായിരുന്നു.

2020ല്‍ റിലീസിനെത്തിയ 'ഷെര്‍ഷാ' എന്ന ചിത്രത്തില്‍ കിയാരയും സിദ്ധാര്‍ത്ഥും ഒരുമിച്ചു പ്രവര്‍ത്തിച്ചിരുന്നു. 'ഗോവിന്ദ നാം മേര' എന്ന ചിത്രത്തിലാണ് കിയാര അവസാനമായി അഭിനയിച്ചത്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam