ഓൺലൈനിലെ ആദായ വില്പനയിൽ വീഴല്ലേ  

JUNE 10, 2021, 4:22 PM

കോവിഡിൽ നിയന്ത്രണങ്ങൾ കടുപ്പിച്ചപ്പോൾ മിക്കവരും ഓൺലൈൻ ഷോപ്പിം​ഗിൽ ആക്യഷ്ടരായി. ഇങ്ങനെ നടക്കുന്ന ഓൺലൈൻ  വിൽപ്പനയിൽ വഞ്ചിതരാകരുതെന്ന് പറയുകയാണ് കേരള പോലീസ്. 

ഓൺലൈനിലെ  ആദായ വില്പന - വഞ്ചിതരാകരുത് 

പ്രമുഖബ്രാൻഡുകളുടെ വിലകൂടിയ മൊബൈൽ ഫോണുകളും ഇലക്ട്രോണിക്സ് ഉപകരണങ്ങളും വൻവിലക്കുറവിൽ  ലഭിക്കുമെന്നറിഞ്ഞാൽ ആരാണ് വാങ്ങാൻ ആഗ്രഹിക്കാത്തത് ?  ഇത്തരം അത്യാഗ്രഹങ്ങളാണ് ഓൺലൈൻ തട്ടിപ്പുകാരുടെ ഉന്നവും. ഇൻസ്റ്റാഗ്രാമിലെയും  ഫേസ്ബുക്കിലെയും വ്യാജപരസ്യങ്ങൾ കണ്ട്,   അവിശ്വസനീയമായ വിലക്കുറവിൽ ഐഫോണും സ്മാർട്ട് വാച്ചും വാങ്ങാൻ   ഓൺലൈനായി പണമടച്ച്  വഞ്ചിതരാകുന്നവരുടെ പരാതികൾ വർദ്ധിക്കുയാണ്.  ഇത്തരം തട്ടിപ്പുകളെക്കുറിച്ച് നിരന്തരം അവബോധം നല്കന്നുണ്ടെങ്കിലും വിലക്കുറവ് കണ്ടാൽ എല്ലാം മറന്ന് അതിനുപിന്നാലെ പോകുന്ന പ്രവണതയാണ് കാണാൻ കഴിയുന്നത്.  പണം നഷ്‍ടപ്പെടുമ്പോഴാണ് ഇത്തരക്കാർക്ക് തിരിച്ചറിവുണ്ടാകുന്നത്. 

vachakam
vachakam
vachakam

അമ്പതിനായിരം രൂപയ്ക്കു മുകളിൽ വിലവരുന്ന ഗാഡ്‌ജെറ്റുകൾ അയ്യായിരം രൂപക്ക് ലഭ്യമാക്കുമെന്ന വ്യാജ വാഗ്ദാനങ്ങളുടെ സാമാന്യയുക്തിപോലും മനസിലാക്കാതെയാണ് ആൾക്കാർ  തട്ടിപ്പിന് തലവച്ചുകൊടുക്കുന്നത്. തട്ടിപ്പിനിരയാവുന്നവരിലേറെയും വിദ്യാർത്ഥികളും യുവാക്കളുമാണ്. കൊവിഡ് പശ്ചാത്തലത്തിൽ കൂടുതലായി ഓൺലൈൻ സംവിധാനങ്ങളെ ആശ്രയിക്കാൻ തുടങ്ങിയതോടെ തട്ടിപ്പും വർദ്ധിക്കുകയാണ്. 

സോഷ്യൽ മീഡിയയിൽ  പോപ്പ്പ്പ് മെസേജുകളായാണ് പലപ്പോൾ ഇത്തരം പരസ്യങ്ങൾ എത്തുക. പരസ്യങ്ങളിലെ ലിങ്കുകളിൽ കയറി സാധനങ്ങൾക്ക് ഓർഡർ നൽകുന്ന ശീലം ഒഴിവാക്കണം. പലപ്പോഴും തട്ടിപ്പുസംഘങ്ങളാവും ഇത്തരം പരസ്യങ്ങൾക്കു പിന്നിൽ. കേട്ടുപരിചയവും കണ്ടുപരിചയവുമുള്ള ആധികാരികമായ വെബ്‌സൈറ്റുകളിൽ നിന്നുമാത്രം ഉൽപ്പന്നങ്ങൾ ഓർഡർ ചെയ്യുക. 

വെബ് സൈറ്റ് അഡ്രസിലെ അക്ഷരങ്ങൾ കമ്പനിയുടെ വെബ്‌സൈറ്റിൽ കാണുന്ന തരത്തിൽ കൃത്യമാണോയെന്ന് പരിശോധിക്കണം. വെബ് അഡ്രസ് സുരക്ഷിതമാണെന്നും അധികാരികമാണെന്നും  ഉറപ്പാക്കണം

vachakam
vachakam
vachakam


ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam