പേരന്റൽ കൺട്രോൾ ഉപയോ​ഗിക്കൂ: കുട്ടികളുടെ ഓൺലൈൻ ഇടപെടലുകൾ സുരക്ഷിതമാക്കൂ 

JUNE 10, 2021, 8:44 PM

കുട്ടികളുടെ ഓൺലൈൻ പഠനത്തിൽ ആതീവ ശ്രദ്ധചെലുത്തുകയാണ് കേരള പോലീസ്. പേരന്റൽ കൺട്രോൾ ഉപയോ​ഗിക്കാൻ ആണ് ഇപ്പോൾ മാതാപിതാക്കളോട് പോലീസ് നിർദ്ദേശിക്കുന്നത്. 

 കേരള പോലീസ് പറയുന്നത് ശ്രദ്ധിക്കൂ 

ഓൺലൈൻ പഠനം വന്നതോടെ പലപ്പോഴും കുട്ടികളുടെ  നിയന്ത്രണത്തിലാണ് മൊബൈൽ, കമ്പ്യൂട്ടർ, ലാപ്ടോപ്പ്  തുടങ്ങിയവ. നിങ്ങളുടെ കുട്ടികൾ ഉപയോഗിക്കുന്ന ഡിജിറ്റൽ ഉപകരണങ്ങളിൽ, പ്ലാറ്റ്ഫോമുകളിൽ, ആപ്പുകളിൽ   Parental  Control Settings  ഉള്ള കാര്യം ശ്രദ്ധിച്ചിട്ടുണ്ടാവുമല്ലോ ?  

vachakam
vachakam
vachakam

ഓൺലൈനിൽ കുട്ടികൾക്ക്  കാണാൻ കഴിയുന്ന തരത്തിലുള്ള ഉള്ളടക്കത്തെ നിയന്ത്രിക്കുന്ന ഒരു കൂട്ടം ക്രമീകരണങ്ങളാണ്   Parental  Control Settings.  കുട്ടികൾക്ക്  ഓൺലൈനിൽ കാണാൻ പാടില്ലാത്തതായ  കാര്യങ്ങളിൽ നിന്ന് അവർക്ക് പരിരക്ഷ ഉറപ്പാക്കാൻ ഈ സംവിധാനങ്ങൾ സഹായിക്കുന്നു

കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ ഈ സുരക്ഷാ നിയന്ത്രണങ്ങൾ കൃത്യമായും സെറ്റ്  ചെയ്തിട്ടുണ്ടെന്ന് രക്ഷിതാക്കൾ ഉറപ്പു വരുത്തിയിട്ടുണ്ടോ ? 

ഫോണിൽ മാത്രമല്ല ഒട്ടുമിക്ക സമൂഹ മാധ്യമ ദാതാക്കളും അവരുടെ വെബ്സൈറ്റ്/ആപ്പ്  എന്നിവയിൽ കുട്ടികളെ സുരക്ഷിതരാക്കാനായി parental control  സേവനം നൽകുന്നുണ്ട്. 

vachakam
vachakam
vachakam

കുട്ടികൾ എന്തൊക്കെ കാണണം എന്തൊക്കെ സെർച്ച് ചെയ്യണം ഏതൊക്കെ ആപ്പുകൾ / സോഫ്ട്‍വെയറുകൾ ഉപയോഗിക്കണം എന്നൊക്കെ മാതാപിതാക്കൾക്ക് തീരുമാനിക്കാൻ ഈ സെറ്റിംഗ്സ് സഹായിക്കുന്നു. കുട്ടിയുടെ പ്രായത്തിന്റെ അടിസ്ഥാനത്തിൽ വെബ്സൈറ്റ് ഉള്ളടക്കത്തെ ഈ സെറ്റിംഗ്സ് ഫിൽറ്റർ ചെയ്യുന്നു. ആയതിനാൽ ഓൺലൈനിൽ നിങ്ങളുടെ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ഈ സുരക്ഷാ നിയന്ത്രണങ്ങൾ പരമാവധി ഉറപ്പാക്കുക.


ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam