കജോള്‍- അജയ്ദേവ്ഗണ്‍ ദമ്പതികളുടെ മൂത്തമകളാണ് നൈസ. നൈസയുടെ ഫോട്ടോഷൂട്ടുകളും ഫിറ്റ്‌നസ് റൂട്ടിന്‍, പാര്‍ട്ടി ലുക്കുകളും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്.
നൈസയ്ക്ക് ലഭിച്ച ജനപ്രീതിയെക്കുറിച്ച് കജോളിനോട് എന്താണ് തോന്നുന്നതെന്ന് ചോദിച്ചപ്പോള്‍, തന്റെ മകളെക്കുറിച്ച് തനിക്ക് അഭിമാനമുണ്ടെന്ന് നടി പറഞ്ഞു.' തീര്‍ച്ചയായും എനിക്ക് അവളെയോര്‍ത്ത് അഭിമാനം തോന്നുന്നു. അവള്‍ പോകുന്നിടത്തെല്ലാം അവള്‍ മാന്യമായി പെരുമാറുന്നു എന്നത് ഞാന്‍ ഇഷ്ടപ്പെടുന്നു,' അവള്‍ക്ക് 19 വയസ്സുണ്ട്, അവള്‍ ആഗ്രഹിക്കുന്നതെന്തും ചെയ്യാന്‍ അവള്‍ക്ക് അവകാശമുണ്ട്, ഞാന്‍ അവളെ എപ്പോഴും പിന്തുണയ്ക്കുമെന്നും കാജോൾ പറയുന്നു.
ഒരു പാര്‍ട്ടിയില്‍ നിന്നോ അല്ലെങ്കില്‍ അവധിക്കാല യാത്രയില്‍ നിന്നുള്ള അവളുടെ ചിത്രങ്ങള്‍ വൈറലാകുമ്പോഴെല്ലാം നൈസ ദേവ്ഗണ്‍ പലപ്പോഴും ഇന്റര്‍നെറ്റില്‍ വലിയ കോളിളക്കം സൃഷ്ടിക്കാറുണ്ട്.
കഴിഞ്ഞ വര്‍ഷം, ഡിസൈനര്‍ മനീഷ് മല്‍ഹോത്രയ്ക്ക് വേണ്ടി റാംപില്‍ നടന്ന് എല്ലാവരിലും മതിപ്പുളവാക്കി. മനീഷ് മല്‍ഹോത്ര ഫാഷന്‍ ഷോയില്‍ നിന്ന് നൈസയുടെ ഒരു ഫോട്ടോ പങ്കിടുകയും അതിന് '@nysadevgan Gorgeoussssss' എന്ന് അടിക്കുറിപ്പ് നല്‍കുകയും ചെയ്തു.
സ്വിറ്റ്സര്‍ലന്‍ഡിലെ ഗ്ലിയോണ്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹയര്‍ എജ്യുക്കേഷനില്‍ ഇന്റര്‍നാഷണല്‍ ഹോസ്പിറ്റാലിറ്റി പഠിക്കുകയാണ് നൈസ ദേവ്ഗണ്‍.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്