സൈനിക സേവനത്തിന് ഒരുങ്ങി ജിന്‍; ഡിസംബര്‍ 13 ന് പരിശീലനം തുടങ്ങും

NOVEMBER 24, 2022, 5:34 PM

ദക്ഷിണ കൊറിയയിലെ നിര്‍ബന്ധിത സൈനിക സേവനം പൂര്‍ത്തിയാക്കുമെന്ന് ബിടിഎസ് പ്രഖ്യാപിച്ചതോടെ താരങ്ങളുടെ സേവനം എന്ന് മുതലായിരിക്കും എന്നറിയാനുള്ള ആകാംക്ഷയിലാണ് ആര്‍മി.

ബിടിഎസ് സംഘത്തിലെ ഏറ്റവും പ്രായം കൂടിയ ഗായകന്‍ ജിന്‍ ആണ് സൈനിക സേവനത്തിന് ആദ്യം പോകുക. പുതിയ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച്‌ താരത്തിന്റെ പരിശീലനം അടുത്ത മാസം ആരംഭിക്കും. ഈ വര്‍ഷം അവസാനിക്കുന്നതിന് മുമ്ബ് തന്നെ ഇതിനായുള്ള നടപടി ക്രമങ്ങള്‍ തുടങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ദക്ഷിണ കൊറിയന്‍ വാര്‍ത്താ ഏജന്‍സിയായ യോന്‍ഹാപ് റിപ്പോര്‍ട്ട് അനുസരിച്ച്‌ ഇന്‍ജിയോണിലെ പരിശീല കേന്ദ്രത്തില്‍ ഡിസംബര്‍ 13ന് ജിന്‍ തന്റെ പരിശീലനം ആരംഭിക്കും. സൈന്യത്തിലെ മുന്നണിയിലേക്ക് നിയോഗിക്കുന്നതിന് മുമ്ബ് അഞ്ച് ആഴ്ച്ചത്തെ പരിശീലനം പൂര്‍ത്തിയാക്കേണ്ടതുണ്ട്. ഇതിനു ശേഷം 18 മാസമാണ് നിര്‍ബന്ധിത സൈനിക സേവനം.

vachakam
vachakam
vachakam

റിപ്പോര്‍ട്ടുകള്‍ ശരിയാണെങ്കില്‍ മുപ്പതാം പിറന്നാള്‍ കഴിഞ്ഞ് പത്ത് ദിവസം കഴിയുമ്ബോഴായിരിക്കും ജിന്‍ തന്റെ സൈനിക സേവനത്തിന് പോകുക.

ദക്ഷിണ കൊറിയയിലെ നിയമം അനുസരിച്ച്‌, 18 നും 28 വയസ്സിനും ഇടയില്‍ ആണ്‍കുട്ടികള്‍ നിര്‍ബന്ധിത സൈനിക സേവനം നടത്തേണ്ടതാണ്. ബിടിഎസ്സിന് മാത്രമാണ് ഇക്കാലത്തിനിടയില്‍ ഇത്രയും ഇളവ് ലഭിച്ചത്. 30 വയസ്സിന് മുമ്ബ് താരങ്ങള്‍ എപ്പോഴെങ്കിലും സൈനിക സേവനം നടത്തിയാല്‍ മതിയെന്നായിരുന്നു ഇളവ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam