'ഇതാര് ബിഗ്ബിയോ?' അഫ്ഗാന്‍ അഭയാര്‍ഥിയുടെ ചിത്രം കണ്ട് ഞെട്ടി നെറ്റിസണ്‍സ്

JUNE 22, 2022, 1:24 PM

ബോളിവുഡ് താരം അമിതാബ് ബച്ചനോട് രൂപസാദൃശ്യമുള്ള അഫ്ഗാനി അഭയാര്‍ഥിയുടെ ഛായാചിത്രം ഇന്റര്‍നെറ്റില്‍ ചര്‍ച്ചയാകുന്നു. വിഖ്യാത ഫോട്ടോഗ്രാഫര്‍ സ്റ്റീവ് മക് കറി ആണ് ഫോട്ടോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രം കണ്ടപ്പോള്‍ അമിതാഭ് ബച്ചനാണെന്നാണ് നെറ്റിസണ്‍സ് കരുതിയത്. 

നരച്ച താടിയുള്ള, ഒരു കണ്ണു മൂടി തലപ്പാവു ധരിച്ച, അതിനു മുകളിലൂടെ കണ്ണടയിട്ട ചിത്രം 2018ലാണ് ആദ്യമായി ലോകം കണ്ടത്. അഭയാര്‍ഥികളുടെ ദൈന്യതയെകുറിച്ചുള്ള ഓര്‍മപ്പെടുത്തല്‍ എന്ന കുറിപ്പുമായി സ്റ്റീവ് ചൊവ്വാഴ്ച പങ്കുവെച്ച ഫോട്ടോക്ക് ഒരു ലക്ഷത്തിനടുത്ത് ലൈക്കുകളാണ് ലഭിച്ചത്. വീണ്ടും ചിത്രം കണ്ടപ്പോള്‍ തഗ്‌സ് ഓഫ് ഹിന്ദുസ്ഥാന്‍ എന്ന ചിത്രത്തിലെ ബിഗ്ബിയുടെ കഥാപാത്രമാണിതെന്നാണ് ആളുകള്‍ വിലയിരുത്തിയത്. 

ബിഗ്ബിയുമായി ചിത്രത്തിന് നല്ല സാദൃശ്യമുണ്ടെന്നാണ് പലരുടെയും വിലയിരുത്തല്‍. ബിഗ്ബിയുടെ പുതിയ ചിത്രം റിലീസാകാനിരിക്കുകയാണെന്നും മറ്റു ചിലരും വിചാരിച്ചു. പാകിസ്ഥാനില്‍ കഴിയുന്ന 68 കാരനായ അഫ്ഗാന്‍ അഭയാര്‍ഥിയാണിതെന്ന് മക് കറി അടിക്കുറിപ്പില്‍ പറയുന്നുണ്ട്. 

vachakam
vachakam
vachakam

അഫ്ഗാന്‍ അഭയാര്‍ഥിയായ പച്ചക്കണ്ണുകളുള്ള ഷര്‍ബത് ഗുലയുടെ ചിത്രത്തിലൂടെയാണ് മക് കറി ശ്രദ്ധനേടിയത്. 1985 ജൂണ്‍ മാസത്തിലെ നാഷനല്‍ ജിയോഗ്രാഫിക് മാഗസിന്റെ പുറം ചട്ടയില്‍ ഈ പടം ഇടം പിടിച്ചതോടെയാണ് അന്ന് 12 വയസ് മാത്രമുള്ള ഷര്‍ബത്ത് ഗുല ശ്രദ്ധിക്കപ്പെടുന്നത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam