ഹോളിവുഡിലെ സൂപ്പർ താരമാണ് ലിയോനാർഡോ ഡികാപ്രിയോ. 58കാരന്റെ പ്രണയങ്ങളെല്ലാം വലിയ വാർത്തകളാണ്.ഇപ്പോഴിതാ പുതിയ പ്രണയം കണ്ടെത്തിയിരിക്കുകയാണ് ഡികാപ്രിയോ.
ഇന്ത്യൻ വംശജനായ ഒരു ബ്രിട്ടീഷ് മോഡലാണ് നീലം ഗിൽ. ഡികാപ്രിയോയ്ക്കൊപ്പം നീലത്തെ കണ്ടതാണ് ഗോസിപ്പുകൾക്ക് തിരികൊളുത്തിയത്. ഈ 28 കാരിയായ പഞ്ചാബി സുന്ദരിയുമായി ഡികാപ്രിയോ പ്രണയത്തിലാണെന്നും റിപ്പോർട്ടുകളുണ്ട്.
കാന്‍ ഫിലിം ഫെസ്റ്റിവലില്‍ നീലിനൊപ്പമാണ് ഡികാപ്രിയോ എത്തിയത്. അതുകഴിഞ്ഞ് ആഴ്ചകള്‍ക്ക് ശേഷമാണ് ഇരുവരും വീണ്ടും പാപ്പരാസികള്‍ക്ക് മുന്പില് കുടുങ്ങിയത്. ഡികാപ്രിയോയുടെ അമ്മയും പ്രണയജോഡികള്‍ക്കൊപ്പമുണ്ടായിരുന്നു.
ആരാണ് നീലം ഗില്‍
14ാം വയസിലാണ് നീലം മോഡലിലേക്ക് എത്തുന്നത്. എന്നാല്‍ കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പാണ് നീലം മോഡലിങ്ങില്‍ തന്റേതായ സ്ഥാനം നേടിയെടുക്കുന്നത്. ബ്രിട്ടീഷ്- പഞ്ചാബ് മോഡല്‍ എന്ന് സ്വയം വിശേഷിപ്പിക്കുന്ന നീലം ഇന്ത്യന്‍ സംസ്കാരത്തേക്കുറിച്ച് വാചാലയാകാറുണ്ട്. നിത മുകേഷ് അംബാനി കള്‍ച്ചറല്‍ സെന്ററിന്റെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാന്‍ നീലം മുംബൈയില്‍ എത്തിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്