മലയാളത്തിലൂടെ വന്നു തെന്നിന്ത്യൻ താരറാണിയായി ഉയർന്നുവന്ന താരമാണ് അമല പോൾ. മലയാളത്തില്‍ സഹനായിക വേഷങ്ങളില്‍ അഭിനയിക്കവെ ആണ് അമല തമിഴ് സിനിമയിലേക്ക് കടക്കുന്നത്.
മൈന എന്ന സിനിമയിലൂടെ വന്‍ ജനശ്രദ്ധ പിടിച്ചു പറ്റാൻ അമലയ്ക്കു കഴിഞ്ഞു. പിന്നീട് മലയാളത്തില്‍ സൂപ്പര്‍ ഹിറ്റ് സിനിമകളുടെ നായിക ആയാണ് അമലയെ കാണുന്നത്. റണ്‍ ബേബി റണ്‍, ഇന്ത്യന്‍ പ്രണയകഥ തുടങ്ങി ഒട്ടനവധി സിനിമകളിലൂടെ അമല പോള്‍ വിജയക്കുതിപ്പ് തുടര്‍ന്നു.
ഒരിടവേളയ്ക്കുശേഷം ഇപ്പോഴിതാ അമല പോള്‍ സിനിമകളില്‍ വീണ്ടും സജീവമാവുകയാണ്. ടീച്ചര്‍ എന്ന മലയാള സിനിമയാണ് അമലയുടെ ഏറ്റവും പുതിയ റിലീസ് ചെയ്ത സിനിമ.സിനിമയുടെ പ്രൊമോഷനുകളില്‍ പങ്കെടുത്ത് വരികയാണ് അമല, ഇതിന്റെ ഭാഗമായി താരം നല്കിയ അഭിമുഖത്തിലെ നടിയുടെ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
അനാവശ്യമായി വ്യക്തിപരമായ കാര്യങ്ങള്‍ ചോദിക്കുന്പോള്‍ ഇറിറ്റേഡഡ് ആവാറുണ്ട്. എന്നാൽ ചോദിക്കുന്ന വ്യക്തിയോട് ഇറിറ്റേറ്റഡ് ആവാറില്ല. കാരണം അയാളുടെ ജോലി ആണ് ചെയ്യുന്നത്.എങ്ങനെ അതിനോട് പ്രതികരിക്കുന്നു എന്നതാണ്. സിനിമയുടെ പ്ര മോഷനുകളില്‍ അധികം പങ്കെടുക്കുന്നത് ഇഷ്ടമല്ല. ഒരു സിനിമ ചെയ്ത് കഴിഞ്ഞ് അടുത്ത സിനിമയിലേക്ക് പോവും.
ഒരു പ്രോജക്ട് ചെയ്യുന്പോള്‍ അതില്‍ വളരെ കമ്മിറ്റഡ് ആണ്. വേറൊരു ലോകത്താണ് നമ്മള്. ചില കഥാപാത്രങ്ങള്‍ ചെയ്യുന്പോള്‍ ഞാന്‍ കുടുംബത്തോട് പോലും സംസാരിക്കാറില്ല.ഡിസ്കണക്റ്റഡ് ആവും. ഞാന്‍ ഒരു ആക്ടര്‍ ആണ്. സിനിമ പ്രമോട്ട് ചെയ്യുന്നത് അല്ലല്ലോ എന്റെ ജോലി. അതിന് അതിന്റേതായ പിആര്‍ ടീം ഉണ്ട്. അവര്‍ അവരുടെ ജോലി ചെയ്യണം.
കാന്താര പോലുള്ള സിനിമകള്‍ പ്രമോഷന് ഇല്ലാതെയാണ് ആളുകളില്‍ എത്തിയത്. ഒരു സിനിമ നല്ലതല്ലെങ്കില്‍ എത്ര പ്രമോട്ട് ചെയ്തിട്ടും കാര്യമില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്