സ്ത്രീകള്‍ തന്റെ ശരീരത്തെ പരിഹസിക്കുന്നത് വിഷമമുണ്ടാക്കിയെന്ന് ഹണി റോസ്

JUNE 2, 2023, 10:30 PM

കടുത്ത ബോഡിഷെമിംഗ് നേരിടേണ്ടി വരുന്നുവെന്നു വെളിപ്പെടുത്തി ഹണി റോസ് രംഗത്ത്. സ്ത്രീകള്‍ തന്റെ ശരീരത്തെ പരിഹസിക്കുന്നതില്‍ മാനസികമായി വലിയ ബുദ്ധിമുട്ടുണ്ടാകുന്നുവെന്നും നടി തുറന്നു പറഞ്ഞു. ഒരു അഭിമുഖത്തില്‍ സംസാരിക്കുമ്പോഴായിരുന്നു താരം മനസ് തുറന്നത്.

ശരീരത്തെ അപമാനിക്കുന്നത് കേള്‍ക്കുന്നത് അത്ര സുഖമുള്ള കാര്യമല്ല. ആദ്യമൊക്കെ എന്തുകൊണ്ടായിരിക്കും ഇങ്ങനെ പറയുന്നതെന്ന് തോന്നിയിട്ടുണ്ട് പിന്നീട് അത് ശ്രദ്ധിക്കാതെയായി. അതേസമയം സ്ത്രീകള്‍ തന്നെ തന്റെ ശരീരത്തെക്കുറിച്ചു പറഞ്ഞു പരിഹസിക്കുമ്പോള്‍ വിഷമം തോന്നാറുണ്ടെന്നും താന്‍ മാത്രമല്ല ഇത് നേരിടേണ്ടി വരുന്നതെന്നും ഹണി പറഞ്ഞു. 

സോഷ്യല്‍ മീഡിയയിലടക്കം ചര്‍ച്ചയായിട്ടുള്ള സംഭവങ്ങളെ കുറിച്ചും താരം സംസാരിച്ചു. ഈയിടെ ഒരു ചാനല്‍ പ്രോഗ്രാമില്‍ അതിഥിയായി വന്ന താരത്തോട് അവതാരകയായ പെണ്‍കുട്ടി ചോദിക്കുന്നു, 'ഹണി റോസ് മുന്നില്‍കൂടി പോയാല്‍ എന്തു തോന്നുമെന്ന്' ഇതു ചോദിച്ച്‌ ആ കുട്ടി തന്നെ പരിഹാസത്തോടെ പൊട്ടിച്ചിരിക്കുകയാണ്. 'എന്ത് തോന്നാന്‍? ഒന്നും തോന്നില്ലല്ലോ' എന്ന് പറഞ്ഞ് ആ നടന്‍ അത് വളരെ മാന്യമായി കൈകാര്യം ചെയ്തു. 

vachakam
vachakam
vachakam

അതേസമയം ആ കുട്ടി ചോദ്യം ചോദിച്ച്‌ ആസ്വദിച്ചു ചിരിക്കുകയാണ്. അത് വലിയ രീതിയില്‍ എന്നെ വിഷമിപ്പിച്ചു . എന്തോ ഒരു കുഴപ്പമുണ്ട് എന്ന് അവര്‍ സ്ഥാപിച്ചു വയ്ക്കുകയാണ്. ഇനി അവര്‍ എന്നെ അഭിമുഖത്തിനായി വിളിച്ചാല്‍ തന്നെ ആദ്യത്തെ ചോദ്യം 'ബോഡി ഷേമിങ് കേള്‍ക്കുമ്പോള്‍ ബുദ്ധിമുട്ടുണ്ടാകാറുണ്ടോ, വിഷമം ഉണ്ടാകാറുണ്ടോ?' എന്നായിരിക്കുമെന്നും ഹണി കൂട്ടിച്ചേർത്തു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam