ഹിന്ദി സംസാരിച്ച് കൊറിയന്‍ ഷെഫ്; വീഡിയോ വൈറല്‍

JULY 2, 2022, 4:03 PM

ഇപ്പോള്‍ മലയാളികള്‍ക്കിടയില്‍ കൊറിയന്‍ ആരാധകര്‍ നിരവധിയാണ് . അത് പാട്ടായാലും സിനിമയായാലും ഭക്ഷണവിഭവങ്ങളായാലും മലയാളികള്‍ മാത്രമല്ല ഇന്ത്യ ഒട്ടുക്ക് ഒരു ആരാധക വലയം തന്നെയുണ്ട്. ആ കൂട്ടത്തിലേക്ക് ഇന്ത്യക്കാരെ സ്‌നേഹിച്ച് ഒരു കൊറിയന്‍ താരം എത്തിയിരിക്കുകയാണ്. 

ആളൊരു ഷെഫ് ആണ്. ഷെഫ് കിം ജിയോള്‍ എന്നാണ് ഷെഫിന്റെ പേര്. 

നല്ല കൊറിയന്‍ സ്‌റ്റൈലില്‍ നിരവധി വിഭവങ്ങളാണ് ഷെഫ് തയ്യാറാക്കുന്നത്. പക്ഷെ ആളുകളെ അതിശയിപ്പിച്ചത് ഇതൊന്നുമല്ല. ഈ അതിശയിപ്പിക്കുന്ന രുചിക്കൂട്ടുകള്‍ ഹിന്ദിയില്‍ അവതരിപ്പിക്കുകയാണ് അദ്ദേഹം. ജപ്‌ചെയെന്ന ഒതന്റിക്ക് കൊറിയന്‍ രുചിക്കൂട്ടിന്റെ ഹിന്ദി വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്.

vachakam
vachakam
vachakam


എങ്ങനെയാണ് ഈ ചെറുപ്പക്കാരന്‍ ഹിന്ദി പഠിച്ചതെന്നാണ് ആളുകളുടെ സംശയം. കൊറിയ ആണ് ദേശമെങ്കിലും ഇന്ത്യയില്‍ വിവിധ റെസ്റ്ററന്റുകളിലായി ജോലി ചെയ്തിട്ടുണ്ട് ഇദ്ദേഹം. ഇപ്പോള്‍ ഡല്‍ഹിയിലാണ് താമസം. കൊറിയന്‍ രുചികള്‍ മാത്രമല്ല, ഇന്ത്യന്‍ വിഭവങ്ങളും ഈ കൈകളില്‍ ഭദ്രമാണ്. ഇന്ത്യന്‍ രുചികളില്‍ ഷെഫിന് ഏറെ ഇഷ്ടം ബട്ടര്‍ ചിക്കന്‍, ചോള ബട്ടൂര, ദോശ എന്നിവയാണ് എന്നും അദ്ദേഹം പറയുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam