ഡിസംബർ 4നാണ് തെന്നിന്ത്യൻ താര സുന്ദരി ഹൻസിക മോട്വാനി വിവാഹിതയായത്. സൊഹേൽ ഖതൂരിയയാണ് ഹൻസികയുടെ വരൻ.
താരത്തിന്റെ വിവാഹ വിശേഷങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയ നിറയെ. ഈ അവസരത്തിൽ വിവാഹ ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് ഹൻസിക. ജയ്പുരിലെ 450 വർഷം പഴക്കമുള്ള കൊട്ടാരത്തിൽ വച്ചു നടന്ന വിവാഹത്തിൽ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് പങ്കെടുത്തത്.
“എന്നും എപ്പോഴും” എന്ന് കുറിച്ചു കൊണ്ടാണ് ഹൻസിക വിവാഹ ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. പിന്നാലെ നിരവധി പേരാണ് പ്രിയ താരത്തിന് ആശംസകളുമായി രംഗത്തെത്തിയത്. ഡിസംബർ 3നായിരുന്നു ഹൻസികയുടെ മെഹന്ദി ചടങ്ങ് നടന്നത്. ഇതിന്റെ ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ ഇടംനേടിയിരുന്നു.
തമിഴിലും തെലുങ്കിലും നടി സജീവമാണ്. തെലുങ്ക് ചിത്രമായ ദേശമുദുരു എന്ന ചിത്രത്തിലൂടെയാണ് ഹൻസിക മോട്വാനി തന്റെ അഭിനയ ജീവിതം തുടങ്ങുന്നത്. അല്ലു അർജുൻ ആണ് ഇതിൽ നായകനായി അഭിനയിച്ചത് . പിന്നീട് ചില ഹിന്ദി ചിത്രങ്ങളിലും അഭിനയിച്ചു. പക്ഷേ ശ്രദ്ധേയമായ ഒരു വേഷം ചെയ്തത് ഹിമേഷ് രേഷാമിയ നായകനായി അഭിനയിച്ച ആപ്ക സുരൂർ എന്ന ചിത്രത്തിലാണ്. 2008 ൽ കന്നടയിലും നായിക വേഷത്തിൽ അഭിനയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്