ആരാധികയുടെ മരണത്തിൽ ദുഃഖിതയായി പോപ്പ് താരം ടെയ്‌ലർ സ്വിഫ്റ്റ്. ടെയ്‌ലർ ബ്രസീലിൽ ഒരു കച്ചേരി അവതരിപ്പിക്കാനിരിക്കെയാണ് ആരാധികയുടെ മരണവാർത്ത അപ്രതീക്ഷിതമായി ടെയ്‌ലറിൽ എത്തിയത്.പിന്നീട്, താൻ സങ്കടം അനുഭവിക്കുന്നുണ്ടെന്നും മനസ്സ് അസ്വസ്ഥമാണെന്നും അത് സഹിക്കാൻ കഴിയുന്നില്ലെന്നും ഗായിക സോഷ്യൽ മീഡിയ കുറിപ്പിലൂടെ വെളിപ്പെടുത്തി.
സംഗീതപരിപാടിക്കിടെ ബോധരഹിതയായി വീണ് ഹൃദയാഘാതം മൂലം മരണപ്പെട്ട അന ക്ലാര ബെനവിഡിസിന് ഗായിക ഹൃദയഭേദകമായ ആദരാഞ്ജലി അർപ്പിച്ച് ടെയ്‌ലർ ബിഗ്ഗർ ദ ഹോൾ സ്കൈ എന്ന ട്രാക്ക് പാടി.
"ഞാൻ ഈ വാക്കുകൾ എഴുതുകയാണെന്ന് എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല, പക്ഷേ എന്റെ ഷോയ്ക്ക് മുമ്പ് ഇന്ന് രാത്രി ഞങ്ങൾക്ക് ഒരു ആരാധികയെ നഷ്ടപ്പെട്ടുവെന്ന് തകർന്ന ഹൃദയത്തോടെയാണ് ഞാൻ പറയുന്നത്," ടെയ്‌ലർ സോഷ്യൽ മീഡിയയിൽ കുറിച്ചു.
''ഇതിൽ ഞാൻ എത്രമാത്രം തകർന്നുവെന്ന് എനിക്ക് നിങ്ങളോട് പറയാൻ പോലും കഴിയില്ല.മറ്റ് കാര്യങ്ങളല്ലാതെ അവളെക്കുറിച്ച് വളരെ കുറച്ച് വിവരങ്ങൾ മാത്രമേ എന്റെ കയ്യിലുള്ളൂ. അവൾ അവിശ്വസനീയമാംവിധം സുന്ദരിയായിരുന്നു, വളരെ ചെറുപ്പമായിരുന്നു. എനിക്ക് സ്റ്റേജിൽ നിന്ന് ഇതിനെക്കുറിച്ച് സംസാരിക്കാൻ കഴിയില്ല, കാരണം ഞാൻ അതിനെക്കുറിച്ച് സംസാരിക്കാൻ ശ്രമിക്കുമ്പോൾ പോലും സങ്കടം കൊണ്ട് എനിക്ക് തളർച്ച തോന്നുന്നു. ഞാനീ നഷ്ടം ആഴത്തിൽ അറിയുന്നു. മുറിഞ്ഞു പോയ എന്റെ ഹൃദയം അവളുടെ കുടുംബത്തിന്റെയും കൂട്ടുകാരുടെയും കൂടെയുണ്ട്. ബ്രസീലിലേക്ക് ടൂർ കൊണ്ട് വരുമ്പോൾ ഒരിക്കലും സംഭവിക്കരുതേ എന്നാഗ്രഹിച്ചിരുന്ന കാര്യമാണിത്.- ടെയ്‌ലർ കുറിച്ചു.
ഇറാസ് ടൂറിന്റെ ഭാഗമായി ബ്രസീലിലെ ടെയ്ലർ സ്വിഫ്റ്റിന്റെ ആദ്യ ഷോ നടന്നത് റിയോ ഡി ജനീറോയിലെ നിൽട്ടൺ സാന്റോസ് സ്റ്റേഡിയത്തിലായിരുന്നു. എന്നാൽ ആളുകൾ തിങ്ങി നിറഞ്ഞ സ്റ്റേഡിയത്തിലെ കനത്ത ചൂടിനെത്തുടർന്ന് ആരാധകർ കോൺസർട്ടിൽ അസ്വസ്‌ഥരായിരുന്നു. ആരാധകരോട് എല്ലായ്പ്പോഴും അടുപ്പം കാത്തുസൂക്ഷിക്കുന്ന ഗായികയാണ് ടെയ്‌ലർ സ്വിഫ്റ്റ്. ഇടയ്ക്കിടെ അവർക്കു സർപ്രൈസുകളും നൽകാറുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്