മുൻ മിസ് ബ്രസീൽ ഗ്ലെയ്സി കോറിയ അന്തരിച്ചു; മരണം സംഭവിച്ചത് ടോൺസിൽ ശസ്ത്രക്രിയയ്ക്ക് ശേഷം

JUNE 23, 2022, 12:25 PM

ടോൺസിൽ ശസ്ത്രക്രിയയ്ക്ക് ശേഷം മുൻ മിസ് ബ്രസീൽ ഗ്ലെയ്സി കോറിയ അന്തരിച്ചതായി റിപ്പോർട്ട്. 27 വയസ്സായിരുന്നു. ശസ്ത്രക്രിയയ്ക്ക് ശേഷം മസ്തിഷ്ക രക്തസ്രാവവും ഹൃദയാഘാതവും ഉണ്ടായതാണ് മരണകാരണം എന്നാണ് പുറത്തു വരുന്ന വിവരം. മോഡലും ബ്യൂട്ടീഷനുമായിരുന്ന ഗ്ലെയ്സി 2018ലാണ് മിസ് ബ്രസീൽ പട്ടം ചൂടിയത്.

രണ്ട് മാസമായി ഇവർ കോമയിലായിരുന്നു. ഇതിനിടെയാണ് ടോൺസൽ നീക്കം ചെയ്യുന്ന ശസ്ത്രക്രിയ നടത്തിയത്. തുടർന്ന് മരണം സംഭവിക്കുകയായിരുന്നു.  ഈ നഷ്ടത്തിൽ ഞങ്ങൾ വളരെ ദുഃഖിതരാണ്.അവൾ ഒരു അത്ഭുത സ്ത്രീയായിരുന്നു, എല്ലാവർക്കും വളരെ ഇഷ്ടമായിരുന്നു. അവളുടെ പുഞ്ചിരിയും തിളക്കവും ഇല്ലാതെ ജീവിക്കുക എളുപ്പമല്ല എന്ന് താരത്തിന്റെ ഫാമിലി പാസ്റ്റർ ലിഡിയൻ ആൽവ്സ് വാഷിംഗ്ടൺ പോസ്റ്റിനോട് പറഞ്ഞു.

ഇൻസ്റ്റാഗ്രാമിൽ 56,000-ത്തിലധികം ഫോളോവേഴ്‌സുള്ള ഒരു മോഡലും ബ്യൂട്ടീഷ്യനുമായിരുന്നു മിസ് കോറിയ. ബ്രസീലിലെ അറ്റ്ലാന്റിക് തീരത്തുള്ള മകേയ് എന്ന നഗരത്തിലാണ് ഗ്ലെയ്സി ജനിച്ചത്.  കൗമാര പ്രായത്തിൽ ഫാഷൻ ഷോകളിൽ സജീവമായിരുന്ന ഗ്ലെയ്സി മിസ് ബ്രസീൽ എന്ന ടൈറ്റിൽ സ്ഥാനത്തേക്കെത്തിയത് തികഞ്ഞ ആത്മവിശ്വാസത്തോടെയുള്ള ചുവടുവെപ്പിലൂടെയാണ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam