മലയാള സിനിമയില്‍ ഏറെ ആരാധകരുള്ള താരങ്ങളാണ് ഫഹദ് ഫാസിലും നസ്രിയയും. തമിഴിലും തെലുങ്കിലും ഇരുവരും വേഷമിട്ടിട്ടുണ്ട്.
മമ്മൂട്ടിയുടെ പളുങ്ക് എന്ന ചിത്രത്തിലൂടെയാണ് നസ്രിയ മലയാള സിനിമയിലേക്കെത്തുന്നത്. അവതാരകയായും താരം ചെറിയ പ്രായത്തിലെ തിളങ്ങിയിട്ടുണ്ട്.
ഫാസിലിന്റെ തന്നെ കയ്യെത്തും ദൂരത്ത് എന്ന ചിത്രത്തിലൂടെയാണ് ഫഹദ് എത്തുന്നത്. എന്നാല്‍ പിന്നീട് വലിയൊരു ഇടവേളയാണ് താരം എടുത്തത്. മടങ്ങി വരവില്‍ പക്ഷെ ഫഹദിന്റെ മറ്റൊരു മുഖമാണ് മലയാളി പ്രേക്ഷകര്‍ കണ്ടത്.
പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറി ഫഹദ്. ഇരുവരും ഒന്നിച്ചെത്തിയത് അഞ്ജലി മേനോന്റെ ബാംഗ്ലൂര്‍ ഡേയ്സ് എന്ന ചിത്രത്തിലൂടെയാണ്. തുടര്‍ന്നാണ് ഇരുവരും വിവാഹിതരാകുന്നത്.
വിവാഹ ശേഷവും ഇരുവരും സിനിമകളില്‍ സജീവമാണ്. ഇപ്പോഴിതാ മൊറോക്കോയില്‍ വെക്കേഷന്‍ അടിച്ചുപൊളിക്കുകയാണ് രണ്ടുപേരും. ഇതിനോടകം തന്നെ ആരാധകര്‍ ഇവരുടെ ചിത്രങ്ങള്‍ ഏറ്റെടുത്ത് കഴിഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്