വെറുപ്പുളവാക്കിയ  നിമിഷം, ഒട്ടും ഇഷ്ടമില്ലാതെ ചെയ്ത സിനിമ; വെളിപ്പെടുത്തി പ്രിയങ്ക ചോപ്ര

MAY 31, 2023, 11:16 AM

ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ താരങ്ങളിലൊരാളാണ് പ്രിയങ്ക ചോപ്ര. ബോളിവുഡ് കടന്ന് ഇന്ന് ഹോളിവുഡിലെ മുൻനിര നായികയായി മാറിയിരിക്കുകയാണ് പ്രിയങ്ക ചോപ്ര. സ്‌ക്രീനിലെ പ്രകടനങ്ങൾ പോലെ തന്നെ ഓഫ് സ്‌ക്രീൻ വ്യക്തിത്വത്തിനും പ്രിയങ്ക ചോപ്ര ഒരുപാട് ആരാധകരെ നേടിയിട്ടുണ്ട്. 

കരിയറിന്റെ തുടക്കത്തില്‍ പല തരത്തിലുള്ള ദുരനുഭവങ്ങളും പ്രിയങ്കയ്ക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. ഒരിക്കല്‍ തനിക്ക് ഇഷ്ടമില്ലാത്ത സിനിമയില്‍ അഭിനയിക്കേണ്ടി വന്നിട്ടുണ്ടെന്നാണ് പ്രിയങ്ക പറയുന്നത്. ആമസോണ്‍ പ്രൈമിന്റെ വീഡിയോയിലാണ് താരത്തിന്റെ തുറന്ന് പറച്ചില്‍.

''സിനിമയുടെ പേര് എനിക്ക് പറയാനാകില്ല. പക്ഷെ ആ അനുഭവം വളരെ വെറുപ്പുളവാക്കുന്നതായിരുന്നു. മണിക്കൂറുകളോളം കാത്തിരിക്കേണ്ടി വന്നിരുന്നു. എന്റെ ഡയലോഗുകള്‍ക്ക് യാതൊരു അര്‍ത്ഥവുമുണ്ടായിരുന്നില്ല. ഞാന്‍ സ്ഥിരമായി രക്ഷപ്പെടുത്തലിനായി കാത്തിരിക്കുന്ന സുന്ദരിയായിരുന്നു.ശരിക്കുമുള്ള ഞാന്‍ അങ്ങനെയല്ല. വളരെ കഷ്ടപ്പാടായിരുന്നു''

vachakam
vachakam
vachakam

എന്നാണ് പ്രിയങ്കയുടെ തുറന്ന് പറച്ചില്‍.സിനിമ ഏതെന്ന് പ്രിയങ്ക പറഞ്ഞിട്ടില്ല. ഏതായിരിക്കും ആ സിനിമ എന്നറിയാനുള്ള ആകാംഷയിലാണ് ആരാധകര്‍. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam