ആരാധകർ ഏറെ കാത്തിരിക്കുന്ന ധനുഷ് നായകനാകുന്ന ക്യാപ്റ്റൻ മില്ലർ 2023 ഡിസംബർ 15ന് തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും. ഓവർസീസ് തിയേറ്റർ റൈറ്റ്സ് ലൈക്ക പ്രൊഡക്ഷൻസ് സ്വന്തമാക്കി. ധനുഷിന്റെ 47മത് ചിത്രമായ ക്യാപ്റ്റൻ മില്ലറിൽ വിപ്ലവ നായകനായാണ് താരം വേഷമിടുന്നത്. മാൻ ബണ്ണും താടിയും മനോഹരമായി നീട്ടി വളർത്തിയ മുടിയുമായി പുതിയ ലുക്കിലാണ് ധനുഷ്.
പ്രമുഖ നിർമ്മാണ കമ്പനിയായ ലൈക്ക പ്രൊഡക്ഷൻസ് ഇതിനോടകം നിരവധി സൂപ്പർഹിറ്റ് സിനിമകൾ നിർമ്മിച്ചു കഴിഞ്ഞു. ചന്ദ്രമുഖി 2 ആണ് ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിൽ റിലീസിന് തയാറെടുക്കുന്ന ചിത്രം.
ബ്രിട്ടീഷുകാർക്കെതിരെയുള്ള പോരാട്ടത്തിന്റെ തീപ്പൊരി മിന്നിക്കുന്ന ചിത്രത്തിന്റെ ടീസർ സോഷ്യൽ മീഡിയയിൽ വൻ ഹിറ്റായിരുന്നു. . ധനുഷിന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രങ്ങളിലൊന്നാണ് അരുൺ മാതേശ്വരൻ തിരക്കഥയൊരുക്കി സംവിധാനം ചെയ്യുന്ന ക്യാപ്റ്റൻ മില്ലർ.
സത്യജ്യോതി ബാനറിൽ ടി ജി നാഗരാജൻ അവതരിപ്പിക്കുന്ന ചിത്രം പ്രൊഡ്യൂസ് ചെയ്യുന്നത് സെന്തിൽ ത്യാഗരാജനും അർജുൻ ത്യാഗരാജനുമാണ്. ആനുകാലിക ആക്ഷൻ ഡ്രാമയായി ഒരുങ്ങുന്ന ചിത്രത്തിൽ ധനുഷിനൊപ്പം പ്രിയങ്ക അരുൾ മോഹൻ, ശിവ് രാജ് കുമാർ, സുന്ദിപ് കിഷൻ, ജോൺ കൊക്കെൻ, നിവേദിത സതീഷ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്