പ്രശസ്ത ഫ്രഞ്ച് ആഡംബര ഫാഷൻ ബ്രാൻഡായ ലൂയി വഹ്ടോണിന്റെ അംബാസിഡറായി ദീപിക പദുക്കോൺ. ഇന്ത്യയിൽ നിന്നുള്ള ആദ്യ അംബാസിഡർ കൂടിയാണ് ദീപിക പദുകോൺ.
നേരത്തെ ഇതേ ബ്രാൻഡിനു വേണ്ടി ദീപിക മുൻപും മോഡലിംഗ് ചെയ്തിട്ടുണ്ടെങ്കിലും പുതിയ നേട്ടത്തിൽ താരം ഏറെ സന്തോഷത്തിലാണ്. 2020-ൽ, ഈ ലേബലിനാലുനു വേണ്ടി തന്നെ ഒരു കാമ്പെയ്ൻ നടത്തിയതിന്റെ പശ്ചാത്തലത്തിൽ ആദ്യത്തെ ഇന്ത്യൻ അഭിനേതാവായും ദീപിക പദുകോൺ എത്തിയിരുന്നു.
കഴിഞ്ഞ ദിവസം ലൂയി വഹ്ടോൺ തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. ലൂയി വഹ്ടോണിന്റെ പുത്തൻ ലെതർ ഉത്പ്പന്നങ്ങൾ ഇനി ദീപികയും എമ്മ വാട്സണും ചൈനീസ് നടിയായ ഷൂ ഡോംഗ്യൂവും ചേർന്നാകും പുറത്തിറക്കുക എന്നാണ് കമ്പനി അറിയിച്ചത്.
ദീപികയുടെ പുതിയ നേട്ടത്തിൽ ബോളിവുഡ് അടക്കം നിരവധി പേരാണ് അഭിനന്ദനവുമായി എത്തിയത്. രൺവീർ സിംഗും താരത്തിന്റെ ചിത്രം പങ്കുവച്ചിരുന്നു.
ഇതുകൂടാതെ 75-ാമത് കാൻ ഫിലിം ഫെസ്റ്റിവലിൽ ജൂറി അംഗമായി ഇന്ത്യയെ പ്രതിനിധീകരിക്കാൻ ദീപിക പദുക്കോൺ ഉണ്ട് എന്ന മറ്റൊരു നേട്ടം കൂടി താരത്തെ തേടി എത്തിയിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്