ചിരഞ്ജീവി അർബുദ രോഗത്തിന് ചികിത്സ തേടിയെന്ന വാർത്ത; പ്രതികരണവുമായി താരം 

JUNE 4, 2023, 1:06 PM

തെലുങ്ക് സൂപ്പർ താരം ചിരഞ്ജീവി അർബുദ രോഗത്തിന് ചികിത്സ തേടിയെന്നുളള വാർത്ത വലിയ ചർച്ചയാണ്.  ആന്ധ്രപ്രദേശിലെ  ഒരു കാൻസർ സന്റെറിന്ൻറെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് നടൻ പറഞ്ഞ വാക്കുകളാണ് വാർത്തക്ക് അടിസ്ഥാനമായത്. ഒരിക്കൽ നടത്തിയ പരിശോധനയിൽ  ശരീരത്തിൽ നോൺ കാൻസെറസ് പോളിപ്സുകൾ കണ്ടെത്തിയെന്നും അത് നീക്കം ചെയ്തുവെന്നുമായിരുന്നു ചിരഞ്ജീവി   പറഞ്ഞത്.  

നടന്റെ അർബുദവാർത്ത വാർത്ത വലിയ ചർച്ചയായതോടെ സംഭവത്തിൽ സത്യാവസ്ഥ വെളിപ്പെടുത്തി ഇപ്പോൾ രംഗത്ത് എത്തിയിരിക്കുകയാണ് ചിരഞ്ജീവി. തനിക്ക്  കാൻസർ ബാധിച്ചിട്ടില്ലെന്നും കാര്യം മനസിലാക്കാതെ തെറ്റായ വാർത്ത നൽകരുതെന്നുമാണ് താരം പറയുന്നത്. പതിവായി വൈദ്യപരിശോധന നടത്തിയാൽ കാൻസർ തടയാൻ കഴിയുമെന്നാണ്   പറഞ്ഞത്.എന്നാൽ ചില മാധ്യമങ്ങൾ താൻ പറഞ്ഞത് മനസിലാക്കാതെ വാക്കുകൾ വളച്ചൊടിച്ചുവെന്നും താരം കൂട്ടിച്ചേർത്തു.

ഒരു കാൻസർ സെന്റർ ഉദ്ഘാടനത്തിനോടനുബന്ധിച്ച് രോഗത്തെ കുറിച്ച് അവബോധം വളർത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് സംസാരിച്ചിരുന്നു. പതിവായി വൈദ്യപരിശോധന നടത്തിയാൽ കാൻസർ തടയാൻ കഴിയുമെന്ന് ജനങ്ങളോട് പറഞ്ഞിരുന്നു. കൂടാതെ കരുതലിന്റെ ഭാഗമായി ഞാൻ കോളനോസ്കോപി ടെസ്റ്റ് നടത്തിയതിനെ കുറിച്ചും  സംസാരിച്ചിരുന്നു.  ടെസ്റ്റിൽ കാൻസർ അല്ലാത്ത  ഒരുതരം പോളിപ്സ് കണ്ടെത്തിയെന്നും  വൈകാതെ നീക്കം ചെയ്തുവെന്നും പറഞ്ഞിരുന്നു.  അന്ന്  ടെസ്റ്റ് ചെയ്തില്ലായിരുന്നെങ്കിൽ അത്  അർബുദത്തിലേക്ക് നയിക്കുമായിരുന്നു. അതുകൊണ്ടാണ് വൈദ്യപരിശോധന കൃത്യമായി നടത്തണമെന്നാണ് പറഞ്ഞത് എന്നും താരം വ്യക്തമാക്കി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam