നയൻതാരയെ തമിഴ് സിനിമാ ലോകത്തിന് പരിചയപ്പെടുത്തിയത് താനെന്ന് നടി ചാർമിള

JUNE 1, 2023, 2:45 PM

തെന്നിന്ത്യന്‍ ഭാഷകളില്‍ ഒരുകാലത്ത് തിളങ്ങി നിന്ന ഏവർക്കും പ്രിയങ്കരിയായ നായികയായിരുന്നു ചാര്‍മ്മിള. എന്നാൽ വ്യക്തി ജീവിതത്തിലെ താളപ്പിഴകള്‍ കരിയറിനെ ബാധിക്കുകയും ജീവിത പ്രതിസന്ധികള്‍ കാരണം സിനിമയില്‍ നിന്നും വിട്ടു നിൽക്കുകയുമായിരുന്നു താരം ഇതുവരെ.

ഒരു ഇടവേളയ്ക്ക് ശേഷം അഭിനയ ലോകത്തേക്ക്  മടങ്ങിയെത്തിയെങ്കിലും പഴയത് പോലെ ശോഭിക്കുവാൻ താരത്തിന് കഴിഞ്ഞില്ല. എന്നാൽ ഇപ്പോൾ പല അഭിമുഖങ്ങളിലൂടെയും  പ്രേക്ഷരോട് സംവദിക്കാറുള്ള താരത്തിന്റെ തുറന്നു പറച്ചിലുകള്‍ എപ്പോഴും വൈറല്‍ ആകാറുണ്ട്. 

ഇപ്പോൾ അടുത്തിടെ ഒരു അഭിമുഖത്തില്‍ ചാര്‍മ്മിള തെന്നിന്ത്യന്‍ സൂപ്പര്‍സ്റ്റാര്‍ നയൻതാരയെ കുറിച്ച്‌ നടത്തിയ തുറന്നു പറച്ചില്‍ ആണ് ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്.

vachakam
vachakam
vachakam

ഏഷ്യാനെറ്റിലെ ഒരു പരിപാടിയ്ക്കിടെ ആണ് നയൻതാരയെ ആദ്യമായി കണ്ടത്. ആ കാലത്ത് നയൻ‌താര എന്നോട് പറഞ്ഞു ചേച്ചി അഭിനയിച്ച കാബൂളിവാല കണ്ടിട്ടുണ്ട് നല്ല ചിത്രമായിരുന്നു എന്ന്. അങ്ങിനെ ഞങ്ങള്‍ പരിചയപ്പെട്ടു. ആ സമയത്ത് ഞാൻ കൊച്ചികാരി ആയിരുന്നു. പിന്നീട് സ്ഥിരം ആയി കാണുകേം സംസാരിക്കുകേം ചെയ്യുമായിരുന്നു. അങ്ങിനെ ഒരു ദിവസം എന്നോട് പറഞ്ഞു, ചേച്ചി ഞാൻ മോഹൻലാല്‍ സാറിന്റെ കൂടെ ഒരു സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്. പക്ഷെ ആ സിനിമ അത്ര കാര്യമായിട്ട് വിജയിച്ചില്ല. എനിക്ക് തമിഴില്‍ സിനിമ ചെയ്യാൻ താല്പര്യം ഉണ്ട്. ചേച്ചി ഒന്ന് സഹായിക്കുമോ എന്ന് ചോദിച്ചു. അങ്ങിനെ ഞാൻ എസ്.എസ് മ്യൂസിക്കിന്റെ ഒരു പിആര്‍ഓ യോട് ഇതേ കുറിച്ച്‌ സംസാരിച്ചു. ഒരു പെണ്‍കുട്ടി ഉണ്ട്, ഒന്ന് സഹായിക്കണം എന്ന് പറഞ്ഞു നമ്പർ കൊടുത്തു. അങ്ങിനെ അവര്‍ക്ക് ആ സഹായം കിട്ടി അവര്‍ തമിഴ് സിനിമയിലേക്ക് ഒക്കെ വന്നു എന്നാണ് ചാര്‍മ്മിള പറഞ്ഞത്.

അതേസമയം നിരവധി ആരാധകരാണ് ഈ വീഡിയോയ്ക്ക് താഴെ അനുകൂലിച്ചും പ്രതികൂലിച്ചും കമന്റും ആയി എത്തിയിരിക്കുന്നത്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam