വിശ്വസുന്ദരി ഹർനാസ് സന്ധുവിനെതിരെ കേസ്; സംഭവമിങ്ങനെ 

AUGUST 5, 2022, 4:17 PM

ചണ്ഡീഗഡ്: വിശ്വസുന്ദരി ഹർനാസ് സന്ധുവിനെതിരെ കേസ് ഫയൽ ചെയ്ത് പഞ്ചാബി സംവിധായിക. പഞ്ചാബി ചലച്ചിത്രത്തിലെ സംവിധായികയും അഭിനേത്രിയുമായ ഉപാസന സിംഗാണ് ഹർനാസ് സന്ധുവിനെതിരെ കേസ് നൽകിയിരിക്കുന്നത്.

തന്റെ പഞ്ചാബി ചലച്ചിത്രത്തിന്റെ പ്രമോഷണൽ ചടങ്ങുകളിൽ ഹർനാസ് പങ്കെടുക്കുന്നില്ലെന്നും ഇതിനാൽ അവർ കരാർ ലംഘിച്ചിരിക്കുകയാണ് എന്നും കാട്ടിയാണ് ഉപാസന കേസ് കൊടുത്തിരിക്കുന്നത്. എന്നാൽ, താൻ കരാർ ലംഘിച്ചിട്ടില്ലെന്നാണ് ഹർനാസ് പറയുന്നത്. 

സൗന്ദര്യ മത്സരത്തിൽ പങ്കെടുക്കാനായി ഇസ്രായേലിലേക്ക് പോകുന്നതിനു മുൻപ് ഹർനാസ് ഉപാസനയുടെ ഒപ്പമാണ് താമസിച്ചിരുന്നത്. കരാർ പ്രകാരം വിർച്വലായും നേരിട്ടും പ്രമോഷണൽ പരിപാടികളിൽ പങ്കെടുക്കാൻ ഹർനാസ് ബാധ്യസ്ഥയാണെന്ന് ഉപാസന ചൂണ്ടിക്കാട്ടി. 

vachakam
vachakam
vachakam

കപിൽ ശർമ ഷോ എന്ന പരിപാടിയിലൂടെ ശ്രദ്ധേയയായ ജനപ്രിയതാരമാണ് ഉപാസന സിംഗ്. ഇവരുടെ രണ്ടു ചലച്ചിത്രങ്ങളിലും ഹർനാസ് സന്ധു അഭിനയിച്ചിട്ടുണ്ട്.കരാർ ലംഘനത്തിന് ഹർനാസിനോട് ഉപാസന  ഇപ്പോൾ നഷ്ടപരിഹാരം ആവശ്യപ്പെട്ടിട്ടുണ്ട്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam