മുംബൈ: മാധ്യമ പ്രവര്‍ത്തകനെതിരെ ആക്രമണം നടത്തിയെന്ന പരാതിയില്‍ ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാനും അംഗരക്ഷകനുമെതിരായ കേസ് ബോംബെ ഹൈകോടതി റദ്ദാക്കി. അശോക് പാണ്ഡെ എന്ന മാധ്യമ പ്രവര്‍ത്തകനാണ് സല്‍മാനും അംഗരക്ഷനായ നവാസ് ഷെയ്ക്കും തന്നെ ഭീഷണിപ്പെടുത്തുകയും മര്‍ദ്ദിക്കുകയും ചെയ്‌തെന്ന് ആരോപിച്ച് പരാതി നല്‍കിയിരുന്നത്.
പരാതിയില്‍ സല്‍മാന് കീഴ്‌കോടതി സമന്‍സ് അയച്ചിരുന്നു. പരാതി റദ്ദാക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ വര്‍ഷമാണ് സല്‍മാന്‍ ഹൈക്കോടതിയെ സമീപിച്ചത്. ജസ്റ്റിസ് ഭാരതി ദാംഗ്രെയുടെ സിംഗിള്‍ ബെഞ്ച് നടന്റെ വാദം അംഗീകരിക്കുകയും പരാതിയും സമന്‍സും റദ്ദാക്കുകയും ചെയ്തു.
മുംബൈയില്‍ റോഡിലൂടെ സൈക്കിള്‍ ഓടിക്കുകയായിരുന്ന സല്‍മാന്റെ ചിത്രം എടുക്കാന്‍ ശ്രമിച്ചതിന് തന്നെ ആക്രമിക്കുകയായിരുന്നെന്നാണ് പാണ്ഡെ ആരോപിച്ചിരുന്നത്. തന്റെ ഫോണ്‍ തട്ടിപ്പറിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്ന് പാണ്ഡെ ആരോപിക്കുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്