സ്കോളിയോസിസ് രോഗാവസ്ഥയിലുള്ള പാവയെ അവതരിപ്പിച്ച് ബാർബി പാവയുടെ നിർമാതാക്കളായ അമേരിക്കൻ കമ്പനി മാട്ടേൽ രംഗത്ത്. എല്ലാവരെയും ഉൾക്കൊള്ളൽ നയത്തിന്‍റെ ഭാഗമായി ആണ് കമ്പനി സ്കോളിയോസിസ് രോഗാവസ്ഥയിലുള്ള പാവയെ അവതരിപ്പിച്ചത്.
നട്ടെല്ലിന് അസ്വാഭാവിക വളവുണ്ടാകുന്ന രോഗാവസ്ഥയാണ് സ്കോളിയോസിസ്. കുട്ടികളിൽ കൂടുതലായി കാണപ്പെടുന്ന രോഗാവസ്ഥയാണിത്. ഈ അവസ്ഥയിൽ ഉപയോഗിക്കുന്ന ബെൽറ്റ് (സ്പൈനൽ ബ്രേസ്) അണിഞ്ഞുള്ള പാവയെയാണ് കമ്പനി പുറത്തിറക്കിയത്.
ഈ ഉപകരണത്തിന് കൂടുതൽ പ്രചാരം നൽകാനും ബോധവത്കരണത്തിനും കുട്ടികളിൽ അപകർഷതാബോധം ഒഴിവാക്കാനുമായാണ് പാവയെ അവതരിപ്പിച്ചതെന്ന് ആണ് നിർമാതാക്കൾ പറയുന്നത്. ഡോക്ടർമാരുടെ മേൽനോട്ടത്തിൽ കൂടിയാണ് പാവയെ നിർമിച്ചിട്ടുള്ളത്. ബാർബി പാവയുടെ സഹോദരിയായ ചെൽസിയ പാവയെയാണ് സ്കോളിയോസിസിനുള്ള ബെൽറ്റ് ധരിപ്പിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്