ഉടൻ ഒരു മേജർ ശസ്ത്രക്രിയ നടത്താനുണ്ടെന്നും ജീവിതത്തിലേക്ക് തിരിച്ചുവരുമെന്നാണ് പ്രതീക്ഷയെന്നും നടൻ ബാല പറഞ്ഞു.
കരൾ രോഗത്തെത്തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് ബാലയുള്ളത്.
രണ്ടാം വിവാഹ വാർഷികം ആശുപത്രിയിൽ വെച്ചാണ് കേക്ക് മുറിച്ച് ആഘോഷിച്ചത്. ഭാര്യ എലിസബത്തിനും കുടുംബത്തിനുമൊപ്പം കേക്ക് മുറിക്കുന്ന വീഡിയോ താരം ഫേസ് ബുക്കിൽ പങ്കുവച്ചു.
അസുഖം ഭേദമാകാൻ പ്രാർത്ഥിച്ചവർക്ക് താരം നന്ദിയും അറിയിച്ചു. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ഒരു മാസത്തോളമായി ചികിത്സയിൽ കഴിയുകയാണ് താരം. എലിസബത്തിന്റെ നിർബന്ധപ്രകാരമാണ് ഇങ്ങനൊരു വീഡിയോ, എന്നും തനിക്ക് വേണ്ടി പ്രാർത്ഥിച്ച എല്ലാവർക്കും മനസ് നിറഞ്ഞ നന്ദി അറിയിക്കുന്നു. മുന്നോട്ടുപോകുമെന്നാണ് കരുതുന്നത്, എല്ലാവരുടെയും പ്രാർത്ഥനകൊണ്ടാണ് വീണ്ടും വരാനാകുന്നതെന്നും ബാല പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്