സിനിമ  കാണാതെ മോശം റിവ്യൂ പറഞ്ഞു; 'ആറാട്ട് അണ്ണന്' നേരെ തിയേറ്ററില്‍ കയ്യേറ്റ ശ്രമം

JUNE 2, 2023, 5:30 PM

സിനിമ റിവ്യൂ പറഞ്ഞ് സമൂഹമാധ്യമങ്ങളില്‍ വൈറലായ സന്തോഷ് വര്‍ക്കിക്ക് നേരെ തിയേറ്ററില്‍ കയ്യേറ്റ ശ്രമം. സിനിമ മുഴുവൻ കാണാതെ മോശം അഭിപ്രായം പറഞ്ഞതിനെ തുടര്‍ന്ന് ഒരു കൂട്ടം ആളുകള്‍ മര്‍ദിക്കാൻ ശ്രമിക്കുകയായിരുന്നു.

കൊച്ചി വനിത-വിനീത തിയേറ്ററില്‍ വെച്ചാണ് കയ്യേറ്റ ശ്രമം ഉണ്ടായത്.‘വിത്തിൻ സെക്കൻഡ്സ്’ എന്ന സിനിമയുടെ പ്രദര്‍ശനത്തിനിടെയാണ് സന്തോഷ് വര്‍‌ക്കിക്ക് നേരെ ആളുകള്‍ തിരികയുകയായിരുന്നു.

‘ആറാട്ട്’ സിനിമയുടെ റിവ്യൂ പറഞ്ഞ് സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധേയമായതോടെ ‘ആറാട്ടണ്ണൻ’ എന്ന പേരും ഇയാള്‍ക്ക് ലഭിച്ചിരുന്നു.സന്തോഷ് വര്‍ക്കിക്ക് നേരെ കയ്യേറ്റം നടത്തുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഇന്ദ്രന്‍സിനെ കേന്ദ്ര കഥാപാത്രമാക്കി വിജേഷ് പി. വിജയന്‍ സംവിധാനം ചെയ്ത ചിത്രമാണ് 'വിത്തിൻ സെക്കൻഡ്സ്’.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam