ആര്യൻ ഖാനെ ഉപദേശിക്കാൻ പുതിയ ലൈഫ് കോച്ചിനെ നിയമിക്കാനൊരുങ്ങി ഷാരൂഖ് 

NOVEMBER 25, 2021, 1:17 PM

ഷാരൂഖാന്റെ മകൻ ആര്യൻ ഖാൻ ഉൾപ്പെട്ട മയക്കുമരുന്ന് കേസിന്റെ ബഹളം ഒന്ന് അവസാനിച്ചു വരുന്നതേ ഉള്ളു.ആര്യനും ഷാറൂഖും  കുടുംബവും തികച്ചും പ്രതിസന്ധി നിറഞ്ഞ കാലഘട്ടത്തിൽ കൂടിയാണ് ഇപ്പോൾ കടന്നു പോയിക്കൊണ്ടിരിക്കുന്നത്.

ഏകദേശം ഒരു മാസത്തെ ജയിൽ വാസത്തിനു ശേഷമാണു ആര്യൻ പുറത്തിറങ്ങുന്നത്.പുറത്തിറങ്ങിയ ആര്യന് എല്ലാവിധ സപ്പോർട്ടും കൊടുത്തത് ഷാരൂഖ് തന്നെ ആയിരുന്നു. ആര്യന് കൂടുതൽ സുരക്ഷ ഏർപ്പെടുത്തുന്നു എന്നും റിപോർട്ടുകൾ ഉണ്ടായിരുന്നു.

എന്നാൽ ആര്യൻഖാന്റെ ഇപ്പോഴത്തെ ആത്മവിശ്വാസം വർധിപ്പിക്കാനും ജീവിതത്തിൽ പുതിയ പാഠങ്ങളും ഉപദേശങ്ങളും നൽകാനും ഒരു ലൈഫ് കൊച്ചിനെ നിയമിക്കാൻ ഒരുങ്ങുകയാണ് ഷാരൂഖ് എന്നാണ് പുറത്തു വരുന്ന റിപോർട്ടുകൾ.

vachakam
vachakam
vachakam

ഋത്വിക് റോഷന്‍റെ മാർഗ നിർദേശകനായ അർഫീൻ ഖാനെ ആര്യന്റെ മാർഗ നിർദേശകൻ ആയി ചുമതലപ്പെടുത്തും എന്നാണ് റിപോർട്ടുകൾ. ഋത്വിക്കിന്റെ ജീവിതത്തിലെ പ്രതിസന്ധി ഘട്ടത്തിൽ മാർഗ നിർദ്ദേശം നൽകിയത് അർഫീൻ ഖാൻ ആയിരുന്നു.

ആര്യന്‍റെ അറസ്റ്റ് മുതൽ പിന്തുണയുമായി ഋത്വിക് ഒപ്പമുണ്ടായിരുന്നു. ആര്യന് വേണ്ടി സമൂഹമാധ്യമങ്ങളിൽ ശക്തമായ ഇടപെടലാണ് ഋത്വിക് നടത്തിയത്. ഷാരൂഖും ഋത്വികും തമ്മിലുള്ള വ്യക്തിബന്ധം തന്നെയാണ് ആര്യന് ലൈഫ് കോച്ചായി അർഫീൻ ഖാനെ നിയമിക്കുന്നതിന് പിന്നിലെന്നാണ് ബോളിവുഡിലെ സംസാരം.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam