കോവിഡ് മാറുമെന്ന അവകാശവാദവുമായി അവതരിപ്പിച്ച 'കോറോണില്‍' മരുന്ന് വിവാദമായതോടെ ബാബ രാംദേവിനെ അറസ്റ്റ് ചെയ്യണമെന്ന ഹാഷ്ടാഗുകള്‍ ട്വിറ്ററില്‍ ട്രെന്‍ഡിങ്ങായി. കേന്ദ്ര മന്ത്രിമാരുടെ സാന്നിധ്യത്തിൽ 'കോറോണില്‍' പുറത്തിറങ്ങിയതിന് പിന്നാലെ വലിയ പ്രതിഷേധമാണ് ഉണ്ടായിരുന്നത്. രാജസ്ഥാന്, മഹാരാഷ്ട്ര സര്‍ക്കാറുകള്‍ നേരത്തേ തന്നെ മരുന്നിന് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
കോവിഡ് ചികിത്സക്കായി ഏതെങ്കിലും പരമ്പരാഗത മരുന്നിന്റെ ഫലപ്രാപ്തി അവലോകനം ചെയ്യുകയോ സാക്ഷ്യപ്പെടുത്തുകയോ ചെയ്തിട്ടില്ലെന്ന് ലോകാരോഗ്യ സംഘടന സൗത്ത് ഈസ്റ്റ് ഏഷ്യ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ അറിയിച്ചു. ഫെബ്രുവരി 19ന് ഡല്‍ഹിയില്‍ നടന്ന ചടങ്ങിലാണ് മരുന്ന് വിപണിയിലിറക്കിയത്. കേന്ദ്ര ആരോഗ്യമന്ത്രി ഹര്ഷവര്ധന്, ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നു.
ബാബ രാംദേവിന്റെ ചടങ്ങില്‍ പങ്കെടുത്തതിന് കേന്ദ്ര ആരോഗ്യമന്ത്രി വിശദീകരണം നല്‍കണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും (ഐ.എം.എ) ആവശ്യപ്പെട്ടു. വ്യാജവും അശാസ്ത്രീയവുമായി നിര്‍മിച്ച ഉല്പന്നം രാജ്യത്തെ ജനങ്ങള്‍ക്ക് വിട്ടുകൊടുക്കുന്നത് എങ്ങനെ നീതീകരിക്കാനാവുമെന്നും ഇതിനെ പ്രോത്സാഹിപ്പിക്കുന്നത് എത്രമാത്രം അധാര്‍മികമാണെന്നും അസോസിയേഷന് ദേശീയ പ്രസിഡന്റ് ഡോ. ജയലാല്‍ ചോദിച്ചു.
കുത്തക കോര്‍പറേറ്റുകള്‍ക്ക് ലാഭമുണ്ടാക്കാന്‍ ആയുര്‍വേദത്തില്‍ മായം ചേര്‍ത്ത് ദുരന്തം സൃഷ്ടിക്കരുതെന്നും അദ്ദേഹം പറഞ്ഞു. പെരുമാറ്റച്ചട്ടം ലംഘിച്ചതിനെതിരെ ദേശീയ മെഡിക്കല്‍ കമ്മിഷന് കത്തെഴുതുമെന്നും അസോസിയേഷന് പ്രസ്താവനയില്‍ വ്യക്തമാക്കി.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1
Follow vachakam.com on Facebook (Facebook.com/vachakam), Twitter and Subscribe Vachakam.com's YouTube Channel (YouTube.com/vachakam).
നിങ്ങളുടെ പ്രിയപ്പെട്ടവരുടെ വേർപാടു സംബന്ധിച്ച വാർത്തകൾ, നിങ്ങൾ എഴുതിയ കഥകൾ, കവിതകൾ, ലേഖനങ്ങൾ, മറ്റു രചനകൾ വാചകം.കോം -ൽ പ്രസിദ്ധീകരിക്കുന്നതിനായി [email protected] ലേക്ക് ഇമെയിൽ അയക്കുക.
വാചകം.കോം ആർട്ടിക്കിൾ, അനുഭവങ്ങൾ പാഠങ്ങൾ, കിഡ്സ് എന്നീ സെക്ഷനുകളിൽ പ്രസിദ്ധീകരിക്കുന്ന കഥ, കവിത, ലേഖനങ്ങൾ, മറ്റു രചനകൾ എന്നിവയുടെ പൂർണ ഉത്തരവാദിത്തം ലേഖകർക്കു മാത്രമായിരിക്കും. ഇവയുടെ പകർപ്പവകാശo സംബന്ധിച്ചതോ, മറ്റു പരാതികളിലോ Vachakam Ltd കക്ഷി ആയിരിക്കുന്നതല്ല.