മലൈക അറോറ ഗര്‍ഭിണിയാണെന്ന വാർത്ത; രൂക്ഷ പ്രതികരണവുമായി കാമുകൻ അര്‍ജുൻ കപൂര്‍

JUNE 3, 2023, 9:02 AM

ബോളിവുഡ് താരം മലൈക അറോറ ഗര്‍ഭിണിയാണെന്ന പ്രചാരണത്തിനെതിരെ കാമുകനും നടനുമായ അര്‍ജുൻ കപൂര്‍ രംഗത്ത്. മലൈകയെ കുറിച്ചുള്ള ഗോസ്സിപ്പുകൾക്കെതിരെ രൂക്ഷമായ ഭാഷയിലാണ് താരം പ്രതികരിച്ചത്.

നെഗറ്റീവ് കാര്യങ്ങള്‍ ചെയ്യാൻ എളുപ്പമാണ്. ഇത്തരം കാര്യങ്ങള്‍ ജനം പെട്ടെന്ന് ശ്രദ്ധിക്കും. എന്നാല്‍ ഞങ്ങള്‍ അഭിനേതാക്കളാണ്. ഞങ്ങളുടെ സ്വകാര്യ ജീവിതം എല്ലായ്‌പ്പോഴും വളരെ സ്വകാര്യമല്ല. എങ്കിലും കുറച്ചു സ്വകാര്യതയെങ്കിലും അവശേഷിക്കുന്നുണ്ട് എന്ന് താരം പ്രതികരിച്ചു. 

പ്രേക്ഷകരുമായി ബന്ധപ്പെടാൻ ഞങ്ങള്‍ മാദ്ധ്യമങ്ങളെയാണ് ഉപയോഗിക്കാറ്. അതിനാല്‍ തന്നെ ഞങ്ങളും മനുഷ്യരാണ് എന്നത് നിങ്ങള്‍ മനസിലാക്കണം. ഒരു കാര്യം അനുമാനിച്ച്‌ പറയരുത്. അതു പരിശോധിക്കണം. ഇല്ലാത്ത കാര്യങ്ങൾ പറയുമ്പോൾ ചിലപ്പോള്‍ അവരുടെ ജീവിതം തന്നെ മാറി മറിയും എന്ന് ഓർക്കണം എന്നും അർജുൻ കപൂർ കൂട്ടിച്ചേർത്തു.

vachakam
vachakam
vachakam

അതേസമയം അര്‍ജുനും മലൈകയും 2019 മുതല്‍ ഡേറ്റിങ്ങില്‍ ആണ്. അര്‍ജുന് 37 വയസും മലൈകയ്ക്ക് 49 വയസും ആണ്. ഈ പ്രായ വ്യത്യാസം കാരണം ഏറെ വിമർശനങ്ങൾ ഇരുവരും നേരിട്ടിരുന്നു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam