ഏവർക്കും പ്രിയങ്കരിയായ താരമാണ് അന്ന ബെൻ. താരത്തിന്റെ ഏറെ കുറെ എല്ലാ ചിത്രങ്ങളും പ്രേക്ഷക പ്രീതി നേടിയവ ആണ്. പ്രശസ്ത തിരക്കഥാകൃത്ത് ബെന്നി പി നായരമ്പലത്തിന്റെ മകളാണ് അന്ന. ഇപ്പോൾ പിതാവിനൊപ്പം ഒരു ചിത്രം ചെയുകയാണ് അന്ന.
ഇപ്പോൾ അച്ഛനും മകളും ലൊക്കേഷനിൽ ഒരുമിച്ചിരിക്കുന്ന ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുകയാണ് അന്ന. പിതാവിനൊപ്പം ജോലി ചെയ്യാൻ സാധിച്ചതിന്റെ സന്തോഷം അന്നയുടെ ചിത്രത്തിൽ കാണാം.
ലൊക്കേഷനില്‍ ഇരിക്കുന്ന ബെന്നിയുടെ താടിയില്‍ പിടിക്കുന്ന അന്നയുടെ ചിത്രമാണ് നടി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്. 'കീപ്പിംഗ് ഇറ്റ് പ്രൊഫഷണൽ' എന്ന അടിക്കുറിപ്പാണ് ചിത്രത്തിനു നല്‍കിയിരിക്കുന്നത്. ആദ്യമായിട്ടാണ് അപ്പയ്ക്കൊപ്പം ജോലി ചെയ്യുന്നതെന്നും ക്യാപ്ഷനില്‍ താരം കുറിച്ചിട്ടുണ്ട്.
സെന്റും സെലീനയും എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ അന്നയും മാത്യു തോമസുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ ബെന്നി പി നായരമ്പലം ആണ്. ശാന്തി കൃഷ്ണ, ശ്രിന്ദ, അനുമോൾ, ബെന്നി പി.നായരമ്പലം, സുധി കോപ്പ, സിബി തോമസ്, പോളി വത്സൻ, അരുൺ പാവുമ്പ, രാജേഷ് പറവൂർ, രശ്മി അനിൽ, ശ്രീലത നമ്പൂതിരി, ഹരീഷ് പെങ്ങൻ തുടങ്ങിയവരാണ് ചിത്രത്തിൽ വേഷമിടുന്ന മറ്റു താരങ്ങൾ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്