മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി തിളങ്ങുന്ന താരമാണ് ഐശ്വര്യ ലക്ഷ്മിക്ക്. സാമൂഹിക മാധ്യമങ്ങളിൽ സജീവമായ താരം ഇൻസ്റ്റഗ്രാമിൽ പങ്ക് വെച്ച പുത്തൻ ഫോട്ടോഷൂട്ട് തരംഗമാകുകയാണ്.
ബ്ലാക്ക് സ്യൂട്ടിൽ ഹോട്ട് ലൂക്കിലാണ് താരം എത്തിയിരിക്കുന്നത്. ബ്ലാക്ക് സ്യൂട്ടിനൊപ്പം ഗോൾഡൻ നിറത്തിലുള്ള് ആഭരണങ്ങളാണ് ഐശ്വര്യ തിരഞ്ഞെടുത്തിരിക്കുന്നത്.
ലുക്കിങ്ങ് അറ്റ് യൂ എന്ന അടികുറിപ്പാണ് ചിത്രങ്ങൾക്കു നൽകിയത്. താരങ്ങളായ ഗായത്രി ശങ്കർ, അവന്തിക മോഹൻ, ഡയാന എന്നിവരും ചിത്രങ്ങൾക്കു താഴെ കമന്റു ചെയ്തിട്ടുണ്ട്.
തെലുങ്കിൽ ഐശ്വര്യ പ്രധാന കഥാപാത്രം അവതരിപ്പിച്ച ‘അമ്മു’ എന്ന ചിത്രം ശ്രദ്ധ നേടിയിരുന്നു.
മണിരത്നത്തിന്റെ ബ്രഹ്മാണ്ഡ ചിത്രം ‘പൊന്നിയിൻ സെൽവനി’ലും ഐശ്വര്യയുടെ കഥാപാത്രമായ പൂങ്കുഴലിക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്