ട്രാഫിക് നിയമം ലംഘിച്ചതിന് നടൻ വിജയ്‌ക്ക് പിഴ; കാരണം ഇതാണ് 

NOVEMBER 24, 2022, 4:10 PM

നടൻ വിജയ് ഏവർക്കും പ്രിയപ്പെട്ട താരം ആണ്. ഇന്ത്യയിലെ തന്നെ ഏറ്റവും കൂടുതൽ ആരാധകർ ഉള്ള താരമാണ് വിജയ്. കുറച്ചു ദിവസം മുൻപ് ആണ് ഏറെ നാളുകൾക്ക് ശേഷം തന്റെ ആരാധകരുമായി വിജയ് കൂടിക്കാഴ്ച നടത്തിയത്. 

എന്നാൽ അഞ്ച് വർഷത്തിന് ശേഷം തന്റെ ഫാൻസ് അസോസിയേഷൻ അംഗങ്ങളെ കാണാനെത്തിയതിന് പിന്നാലെ തമിഴ് ന‌ടൻ വിജയ്ക്ക് ഇപ്പോൾ പിഴ ചുമത്തിയിരിക്കുകയാണ് ചെന്നൈ സിറ്റി ട്രാഫിക് പൊലീസ്. ടിന്റഡ് ഗ്ളാസ് ഒട്ടിച്ച വാഹനം ഉപയോഗിച്ചതിനാണ് താരത്തിന് പോലീസ് പിഴ ചുമത്തിയത്.

ദളപതി വിജയ് മക്കൾ ഇയക്കം എന്ന ഫാൻസ് അസോസിയേഷന്റെ സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയതായിരുന്നു താരം. ചെന്നൈയിലെ പനയൂരിൽ കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സമ്മേളനം. താരത്തെ ഒരുനോക്ക് കാണാനായി അനേകം ആരാധകർ തടിച്ചുകൂടുകയും ചെയ്തിരുന്നു. ഇതിന്റെ ചിത്രങ്ങളും ദൃശ്യങ്ങളുമെല്ലാം സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെ വിജയ് ഉപയോഗിച്ച എസ് യു വി കാറിൽ സൺ കൺട്രോൾ ടിന്റഡ് ഗ്ളാസ് ഉപയോഗിച്ചിട്ടുണ്ടെന്നും ഇത് നിയമവിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടി ഒരാൾ രംഗത്തെത്തുകയായിരുന്നു. ഗ്രേറ്റർ ചെന്നൈ ട്രാഫിക് പൊലീസിനെ ടാഗ് ചെയ്‌ത് പരാതിക്കാരൻ വീഡിയോ പോസ്റ്റ് ചെയ്യുകയും ചെയ്തു. ഇത് ശ്രദ്ധയിൽപ്പെട്ട പൊലീസ് ടിന്റഡ് ഗ്ളാസ് നീക്കം ചെയ്യാൻ നിർദേശിക്കുകയും പിഴ ചുമത്തുകയുമായിരുന്നു. 500 രൂപയാണ് പിഴ.

vachakam
vachakam
vachakam

മുൻപ് നികുതി അടയ്ക്കാത്തതിന്റെ പേരിലും താരത്തിന് പിഴ ലഭിച്ചിരുന്നു. ഇംഗ്ളണ്ടിൽ നിന്നും ഇറക്കുമതി ചെയ്ത റോൾസ് റോയിസിന് എൻട്രീ ടാക്‌സ് അടയ്ക്കാത്തതിന്റെ പേരിൽ മദ്രാസ് ഹൈക്കോടതി താരത്തിന് ഒരു ലക്ഷം രൂപയാണ് പിഴ ചുമത്തിയത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam