മുഖ്യമന്ത്രി കെസിആറിന് വൈഎസ് ശര്‍മിളയുടെ വക ഷൂ; പദയാത്രയില്‍ പങ്കെടുക്കാന്‍ വെല്ലുവിളി

FEBRUARY 2, 2023, 5:24 PM

അമരാവതി: പദയാത്രയില്‍ തന്റെയൊപ്പം നടക്കാന്‍ തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിനെ വെല്ലുവിളിച്ച് വൈഎസ്ടിആര്‍പി നേതാവ് വൈഎസ് ശര്‍മിള. തെലങ്കാനയിലൂടെ നടത്തുന്ന പദയാത്രയുടെ അവസാന പാദത്തിന് തുടക്കമിട്ടാണ് മുന്‍ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈഎസ് രാജശേഖര റെഡ്ഡിയുടെ മകളും ആന്ധ്ര മുഖ്യമന്ത്രി ജരന്‍ മോഹന്‍ റെഡ്ഡിയുടെ സഹോദരിയുമായ ശര്‍മിള കെസിആറിനെ വെല്ലുവിളിക്കുന്നത്. മുഖ്യമന്ത്രിക്ക് നടക്കുമ്പോള്‍ ധരിക്കാന്‍ ഷൂ നല്‍കാമെന്നും ഒരു ജോഡി ഷൂ ഉയര്‍ത്തിക്കാട്ടി ശര്‍മിള പരിഹസിച്ചു. 

തെലങ്കാനയില്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത്. എന്റെയൊപ്പം നടക്കാന്‍ അദ്ദേഹത്തെ വെല്ലവിളിക്കുന്നു. അദ്ദേഹം പറയുന്തു പോലെ പ്രശ്‌നങ്ങളൊന്നും കണ്ടില്ലെങ്കില്‍ ഞാന്‍ രാഷ്ട്രീയം ഉപേക്ഷിക്കാന്‍ തയാറാണ്- ശര്‍മിള പറഞ്ഞു.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam