നിങ്ങളുടെ കോഴികള്‍ കൂട്ടില്‍ തിരിച്ചെത്തി: കെജ്രിവാളിനെ പരിഹസിച്ച് ഒമര്‍ അബ്ദുള്ള

MAY 20, 2023, 8:16 PM

ന്യൂഡെല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന വിവാദ ഓര്‍ഡിനന്‍സ് രാജ്യസഭയില്‍ പാസാക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ അനുവദിക്കരുതെന്ന ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ പ്രസ്താവനയെ പരിഹസിച്ച് ജമ്മു-കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള. 'ഇപ്പോള്‍ നിങ്ങളുടെ കോഴികള്‍ കൂട്ടില്‍ തിരികെയെത്തി'യെന്നാണ് ഒമറിന്റെ പ്രതികരണം. ജമ്മു-കശ്മീര്‍ രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളായി വിഭജിച്ചപ്പോള്‍ വളരെ സന്തോഷത്തോടെ കേന്ദ്ര സര്‍ക്കാരിന്റെ ഭാഗം ചേര്‍ന്നയാളാണ് കെജ്രിവാളെന്ന് ഒമര്‍ ചൂണ്ടിക്കാട്ടി. സ്വന്തം ചെയ്തിയുടെ അപകടം എഎപി തിരിച്ചടിയാഞ്ഞത് നാണക്കേടായെന്നും ഒമര്‍ പറഞ്ഞു. 

ഏറെ പരിഹാസ്യമായ കാര്യമാണ് ഡെല്‍ഹിയോട് കേന്ദ്ര സര്‍ക്കാര്‍ ചെയ്തിരിക്കുന്നതെന്ന് ഒമര്‍ പറഞ്ഞു. സഹകരണ ഫെഡറലിസത്തിന്റെ കടയ്ക്കല്‍ കത്തി വെച്ചിരിക്കുകയാണ് മോദി സര്‍ക്കാരെന്നും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് കുറ്റപ്പെടുത്തി. 

ജമ്മു-കശ്മീരിന് പ്രത്യേക സംസ്ഥാന പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 എടുത്തു കളഞ്ഞ നടപടിയെയാണ് എഎപി പിന്തുണച്ചതെന്നും സംസ്ഥാനത്തെ കേന്ദ്ര ഭരണ പ്രദേശങ്ങളായി വിഭജിച്ച നടപടിയെ അനുകൂലിച്ചിട്ടില്ലെന്നും പാര്‍ട്ടി എംപി സഞ്ജയ് സിംഗ് മറുപടി നല്‍കി. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam