സനാതന്‍ ധര്‍മ്മം ഇന്ത്യയുടെ ദേശീയ മതമെന്ന് യോഗി ആദിത്യനാഥ്

JANUARY 28, 2023, 10:33 AM

ലഖ്‌നോ: സനാതന്‍ ധര്‍മ്മം ഇന്ത്യയുടെ ദേശീയ മതമാണെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. രാജസ്ഥാനിലെ ഭിന്‍മാലില്‍ നീലകണ്ഠ മഹാദേവ ക്ഷേത്രത്തിലെ വിഗ്രഹ സമര്‍പ്പണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അയോധ്യയിലെ രാമക്ഷേത്രം പോലെ അശുദ്ധമാക്കപ്പെട്ട മറ്റ് ആരാധനാലയങ്ങള്‍ പുനഃസ്ഥാപിക്കാന്‍ പ്രചാരണം നടത്തണമെന്ന് യോഗി ജനങ്ങളോട് അഭ്യര്‍ഥിച്ചു.

" രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും വേണ്ടി അവരുടെ പൈതൃകത്തെ ബഹുമാനിക്കുമെന്നും അവ സംരക്ഷിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതിജ്ഞയെടുത്തിരുന്നു. ഏതെങ്കിലും കാലഘട്ടത്തില്‍ നമ്മുടെ ആരാധനാലയങ്ങള്‍ നശിപ്പിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ 500 വര്‍ഷങ്ങള്‍ക്കിപ്പുറം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശ്രമത്താല്‍ ശ്രീരാമക്ഷേത്രം പണിയുന്ന അയോധ്യയുടെ മാതൃകയില്‍ അവ പുനഃസ്ഥാപിക്കാന്‍ പ്രചാരണം നടത്തണം"- യോഗി പറഞ്ഞു.

vachakam
vachakam
vachakam

1400 വര്‍ഷങ്ങള്‍ക്കിപ്പുറം വീണ്ടും നീലകണ്ഠന്റെ ക്ഷേത്രം പുനഃസ്ഥാപിച്ചത് പൈതൃകത്തോടുള്ള ബഹുമാനത്തിന്റെയും സംരക്ഷണത്തിന്റെയും ഉദാഹരണമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മതം, കര്‍മ്മം, ഭക്തി, ശക്തി എന്നിവയുടെ ഏകോപനത്തിന്റെ കേന്ദ്രബിന്ദുവാണ് രാജസ്ഥാന്‍. മതത്തിന്റെ യഥാര്‍ഥ രഹസ്യങ്ങള്‍ മനസ്സിലാക്കണമെങ്കില്‍ രാജസ്ഥാനിലേക്ക് വരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam