യശ്വന്ത് സിന്‍ഹ രാഷ്ട്രപതി സ്ഥാനാര്‍ഥി: പിന്തുണയുമായി 17 പ്രതിപക്ഷ പാര്‍ട്ടികള്‍

JUNE 21, 2022, 4:40 PM

ന്യൂഡല്‍ഹി: നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ പ്രതിപക്ഷ പാർട്ടികളുടെ രാഷ്ട്രപതി സ്ഥാനാർഥിയായി യശ്വന്ത് സിൻഹയെ തീരുമാനിച്ചു.

ഏകകണ്ഠേനയാണ് രാഷ്ട്രപതി സ്ഥാനത്തേക്ക് യശ്വന്ത് സിൻഹയെ പ്രതിപക്ഷത്തെ 17 പാര്‍ട്ടികള്‍ ചേര്‍ന്ന്‌ തീരുമാനിച്ചതെന്ന് കോണ്‍ഗ്രസ് നേതാവ്‌ ജയറാം രമേശ് പറഞ്ഞു.

ആദ്യഘട്ടം മുതല്‍ തന്നെ പ്രതിപക്ഷ സ്ഥാനാര്‍ഥിയായി പരിഗണിക്കുന്നവരുടെ പേരുകളില്‍ സിന്‍ഹയുടെ പേരും ഉയര്‍ന്ന് കേട്ടിരുന്നു. കഴിഞ്ഞ ദിവസം ശരദ് പവാര്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ സിന്‍ഹയുമായി സംസാരിച്ചിരുന്നു.

vachakam
vachakam
vachakam

ബിഹാറില്‍ നിന്നുള്ള ബിജെപി നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായിരുന്നു യശ്വന്ത് സിന്‍ഹ. അങ്ങനെയൊരാള്‍ സ്ഥാനാര്‍ഥിയാകുന്നതിലൂടെ എന്‍ഡിഎയില്‍ ഒരു കോട്ടം സൃഷ്ടിക്കാമെന്ന കണക്കുകൂട്ടലുമുണ്ട്.

നിതീഷ്‌ കുമാറിന്റെ ഭാഗത്ത് നിന്ന് ഒരു ബിഹാറുകാരന്‍ രാഷ്ട്രപതിയാകണമെന്ന ആഗ്രഹമുണ്ടാകുകയാണെങ്കില്‍ അത് മുതലെടുക്കാമെന്ന ഒരു ലക്ഷ്യം ഈ തീരുമാനത്തിലുണ്ടോയെന്നും വരും ദിവസങ്ങളില്‍ വ്യക്തമാകും.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam
vachakam