പരിഷ്‌കാരങ്ങള്‍ തുടരുമെന്ന് സൂചിപ്പിച്ച് ഷി ജിന്‍പിംഗ്; പഞ്ചവല്‍സര പദ്ധതി തയാര്‍

JULY 28, 2022, 2:13 AM

ബെയ്ജിംഗ്: അപര്യാപ്തവും അസന്തുലിതവുമായ വികസനത്തെ അഭിസംബോധന ചെയ്യുകയെന്നതാണ് അടുത്ത അഞ്ച് വര്‍ഷത്തെ പരിപാടിയെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗ്. ബെയ്ജിംഗില്‍ സംഘടിപ്പിച്ച ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ രണ്ടു ദിവസത്തെ പ്രത്യേക യോഗത്തിലാണ് നിലവിലെ പരിഷ്‌കാരങ്ങള്‍ അഞ്ചു വര്‍ഷത്തേക്ക് കൂടി തുടരുമെന്ന സൂചന ഷി നല്‍കിയത്. അടുത്ത അഞ്ച് വര്‍ഷത്തേക്കുള്ള മുന്നേറ്റത്തിനായുള്ള തന്റെ കാഴ്ചപ്പാടും പദ്ധതിയും ഷി യോഗത്തില്‍ അവതരിപ്പിച്ചു. ഈ വര്‍ഷമവസാനം നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ തന്റെ വികസന നയരേഖ ഷി ജിന്‍പിംഗ് അവതരിപ്പിക്കും. 2017 പാര്‍ട്ടി കോണ്‍ഗ്രസിലാണ് 'അപര്യാപ്തവും അസന്തുലിതവുമായ വികസനം' സംബന്ധിച്ച് ഷി ആദ്യമായി സംസാരിച്ചത്.

വര്‍ഷാന്ത്യം നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് പുതിയ നേതൃനിര ഉണ്ടാകുമെന്നാണ് സൂചന. എന്നാല്‍ ഷി ജിന്‍പിംഗിന് പ്രസിഡന്റ് സ്ഥാനത്ത് ഒരു ഊഴം കൂടി ലഭിക്കും. രണ്ട് ടേം പൂര്‍ത്തിയാക്കിയ ഷി, ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും കരുത്തനായ നേതാവായി ഉയര്‍ന്നിട്ടുണ്ട്. ഷിയുടെ മുന്‍ഗാമികള്‍ക്ക് രണ്ട് ടേം മാത്രമാണ് പ്രസിഡന്റ് പദവിയില്‍ ലഭിച്ചിരുന്നത്. 

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ചൈനീസ് സൈന്യത്തിന്റെ ആധുനികവല്‍ക്കരണത്തിലാണ് ഷി ഏറ്റവുമധികം ശ്രദ്ധ ഊന്നിയത്. ബെല്‍റ്റ് ആന്‍ഡ് റോഡ് ഇനിഷ്യേറ്റീവെന്ന വിവാദ പരിപാടിയും ഇക്കാലയളവില്‍ ലോകമെങ്ങും ചൈന നടപ്പാക്കി.

vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam