നിയമ പോരാട്ടത്തിന് വേണ്ടി ശേഖരിച്ച ഫണ്ട് മുഴുവൻ ചെലവാക്കാതെ ട്രംപിന്റെ പി.എ.സി. നേതൃത്വം  

JULY 23, 2021, 1:27 PM


ട്രംപിന്റെ തിരഞ്ഞെടുപ്പ് പരാജയത്തിന് ശേഷം, ട്രംപിന്റെ അനുയായികൾക്ക് തിരഞ്ഞെടുപ്പ് ഫലം ചോദ്യം ചെയ്തു മുന്നേറാൻ ആവശ്യമായ സാമ്പത്തിക സഹായം കൊടുക്കാനാണ് പി.എ.സി. രൂപീകരിച്ചത് 2020 ൽ. ട്രംപിന്റെ പി.എ.സി. നേതൃത്വം ഏകദേശം $ 75 മില്യൻ ഫണ്ട് ശേഖരിച്ചു. അതിൽ നിന്നും ഒരു ഫണ്ടും ചെലവഴിച്ചില്ല ഇത് വരെ. എന്നാൽ കുറച്ചു ഫണ്ടുകൾ ചെലവഴിച്ചു എന്ന് ചിലർ പറയുന്നു, ട്രംപിന് വേണ്ടിയും, ട്രംപിന്റെ യാത്രാചെലവിനും, നിയമ കാര്യങ്ങൾക്കും, സ്റ്റാഫിന് ശമ്പളം കൊടുക്കാനുമായി എന്ന്.

ജൂലൈ 31 നു മുൻപ്, പി.എ.സി. പൊതുവായി ഫണ്ട് ശേഖരണവിവരവും, ചെലവഴിച്ച കണക്കും പ്രസിദ്ധപ്പെടുത്തേണ്ടതാണ് നിയമം അനുസരിച്ച്. 2020 അവസാനിച്ചപ്പോൾ, ഇതിനു മുൻപത്തെ വെളിപ്പെടുത്തൽ അനുസരിച്ച്, ഫണ്ട് ശേഖരണം ഏകദേശം $ 31.2  മില്യൻ ഉണ്ടായിരുന്നതായി ഫെഡറൽ ഇലക്ഷൻ കമ്മീഷനെ അറിയിച്ചു. ഇലക്ഷൻ ഓഡിറ്റ് ചെലവുകൾക്ക് പി.എ.സി. ധനസഹായം നൽകിയിരുന്നു അരിസോണ, മാറികോപ്പാ കൗണ്ടി ഉൾപ്പടെയുള്ളതിന്. ഈ ഇലക്ഷൻ ഓഡിറ്റുകളിൽ ഒന്നും വിജയം കണ്ടെത്തിയില്ല. ആരോപണങ്ങൾ വ്യാജമായിരുന്നു എന്നും വ്യക്തമായി.

vachakam
vachakam
vachakam

അരിസോണ ഇലക്ഷൻ ഓഡിറ്റിൽ അഴിമതി ഒന്നും നടന്നതായി ഇത് വരെ കണ്ടെത്തിയില്ല. ട്രംപിന്റെ വാദങ്ങൾ എല്ലാം അടിസ്ഥാനരഹിതമായിരുന്നു എന്നും വ്യക്തം. ഇതിനുള്ള ചെലവ് നികുതിദായകർ വഹിക്കണം അരിസോണയിൽ. ഓഡിറ്റിന് നികുതിദായകരുടെ ഫണ്ടിൽ നിന്നും അരിസോണ റിപ്പബ്ലിക്കൻ ഗവൺമെന്റ് $ 150,000 കൊടുക്കും എന്ന് ഇതിനകം അറിയിച്ചു. യഥാർത്ഥ ചെലവ് ഓഡിറ്റ് കഴിയമ്പോൾ പുറത്തു വരും.

Trump PAC has not used any of the $ 75 million it raised this year to help fund election audits

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam