ബംഗാളില്‍ ബിജെപി അധികാരത്തിലെത്തിയാല്‍ ഒരാഴ്ചക്കകം ബ്രിട്ടീഷ്, മുഗള്‍ പേരുകള്‍ നീക്കുമെന്ന് സുവേന്ദു അധികാരി

JANUARY 29, 2023, 12:49 PM

കൊല്‍ക്കത്ത: രാഷ്ട്രപതി ഭവനിലെ മുഗള്‍ ഗാര്‍ഡന്റെ പേര് 'അമൃത് ഉദ്യാന്‍' എന്ന് മാറ്റിയതിന്റെ ചുവടുപിടിത്ത് ബംഗാളിലും മുഗള്‍, ബ്രിട്ടീഷ് പേരുകള്‍ നീക്കം ചെയ്യുമെന്ന് പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി. 'മുഗളര്‍ നിരവധി ഹിന്ദുക്കളെ കൊന്നൊടുക്കുകയും ക്ഷേത്രങ്ങള്‍ തകര്‍ക്കുകയും ചെയ്തു. അവരുടെ പേര് നല്‍കപ്പെട്ട എല്ലാ സ്ഥലങ്ങളും കണ്ടെത്തി പുനര്‍നാമകരണം ചെയ്യണം. ബിജെപി ബംഗാളില്‍ അധികാരത്തിലെത്തിയാന്‍ ഒരാഴ്ചക്കകം മുഗള്‍ ബ്രട്ടീഷ് പേരുകള്‍ മാറ്റും,' സുവേന്ദു പറഞ്ഞു.

രാഷ്ട്രപതി ഭവനിലെ മുഗള്‍ ഗാര്‍ഡനടങ്ങുന്ന പരിസരത്തിനാണ് അമൃത് ഉദ്യാന്‍ എന്ന് പേര് നല്‍കിയിരിക്കുന്നത്. സ്വാതന്ത്ര്യത്തിന്റെ 75 ാം വാര്‍ഷികം പ്രമാണിച്ച് നടക്കുന്ന ആസാദി കാ അമൃത് മഹോത്സവ് പരിപാടിയില്‍ നിന്ന് പ്രേരണ ഉള്‍ക്കൊണ്ടാണ് ഉദ്യാനത്തിന് അമൃത് ഉദ്യാനെന്ന് പേര് നല്‍കിയത്. 31 മുതല്‍ ഉദ്യാനം പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുക്കും. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam