ബൊമ്മെയുടെ കസേര തെറിക്കുമോ? ത്രിപുരയ്ക്ക് പിന്നാലെ കർണാടകയിലും അഴിച്ചുപണി 

MAY 16, 2022, 8:09 PM

ബാംഗ്ലൂർ; നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ത്രിപുരയിൽ  ബിപ്ലബ് ദേവിന്റെ രാജി വയ്ക്കുകയും പുതിയ മുഖ്യമന്ത്രിയായി മണിക് സാഹയെ ബിജെപി നിയമിച്ചു. നേരത്തെ ഗുജറാത്തും ഉത്തരാഖണ്ഡും സമാനരീതിയിലുള്ള  നേതൃത്വം മാറ്റത്തിന് വേദിയായിരുന്നു. ഇപ്പോൾ ത്രിപുരയ്ക്ക് ശേഷം കർണാടക മുഖ്യമന്ത്രിയെ ബിജെപി മാറ്റുമോ എന്നാണ് ദേശിയ രാഷ്ട്രീയം ഉറ്റുനോക്കുന്നത്.

അടുത്ത വർഷമാണ് കർണാടകയിൽ നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. ബസവരാജ് ബൊമ്മെ അധികാരമേറ്റതിന് ശേഷം സംസ്ഥാനത്ത് നിരവധി വിവാദങ്ങൾ ഉടലെടുത്തിരുന്നു. ഹിജാബ് വിവാദവും ക്ഷേത്ര പരിസരങ്ങളിൽ മുസ്ലീം കച്ചവടക്കാരെ വിലക്കിയ നടപടിയുമെല്ലാം വിവാദങ്ങൾക്ക് കാരണമായിരുന്നു.

ഇത് വലിയ തലവേദനയാണ് നേതൃത്വത്തിന് വരുത്തി വെച്ചത്. ഈ സാഹചര്യത്തിൽ അദ്ദേഹത്തെ മാറ്റാനുള്ള ചർച്ചകൾ നേതൃത്വം ആരംഭിച്ചിട്ടുണ്ടെന്ന അഭ്യൂഹങ്ങൾ ശക്തമായിരുന്നു.

vachakam
vachakam
vachakam

അതേസമയം കിംവദന്തികൾക്ക് മറുപടിയുമായി ബൊമ്മി രംഗത്തെത്തി. തന്റെ സർക്കാർ ദുർബലമല്ലെന്നും വിവാദപരമായ സാഹചര്യങ്ങളും പ്രശ്നങ്ങളും കാര്യക്ഷമമായി കൈകാര്യം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. ക്ലാസ് മുറികളിൽ ഹിജാബ് ധരിക്കുന്നതും ഹലാൽ മാംസം വിൽക്കുന്നതും ഉച്ചഭാഷിണിയിലൂടെ ബാങ്ക് വിളിക്കുന്നതും സുപ്രീം കോടതിയുടെയും ഹൈക്കോടതിയുടെയും ക്രമസമാധാന ചട്ടക്കൂടിനുള്ളിൽ രമ്യമായും സൗഹാർദ്ദപരമായും പരിഹരിച്ചു.

രാജ്യസഭ തിരഞ്ഞെടുപ്പിലും നിയമ നിർമ്മാണ സഭയിലേക്കുള്ള തിരഞ്ഞെടുപ്പിലുമാണ് ഇപ്പോൾ പാർട്ടി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. മന്ത്രിസഭാ വിപുലീകരണം സംബന്ധിച്ച നടപടികൾ പാർട്ടി ദേശീയ നേതൃത്വത്തിന്റെ നിർദ്ദേശത്തിന്റെ കൂടി അടിസ്ഥാനത്തിലായിരിക്കും നടക്കുകയെന്നും ബൊമ്മി വ്യക്തമാക്കി.ദക്ഷിണേന്ത്യയിൽ ബി ജെ പിക്ക് അധികാരമുള്ള ഏക സംസ്ഥാനമാണ് കർണാടക. സംസ്ഥാനം കൈവിടാതിരിക്കാനുള്ള തീവ്ര ശ്രമത്തിലാണ് നേതൃത്വം.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam